കാസര്‍ഗോഡ് : കുമ്പളയിലെ അനധികൃത മണല്‍ കടത്തിന്റെ പശ്ചാത്തലത്തില്‍ രാത്രിയും കര്‍ശന പരിശോധന.മണല്‍ കടത്തിയ വളളങ്ങള്‍ ജെസിബി ഉപയോഗിച്ച് നശിപ്പിച്ചു.
മണല്‍ കടത്ത് മാഫിയയ്‌ക്ക് വിവരങ്ങള്‍ കൈമാറിയ കുമ്പള പൊലീസ് സ്റ്റേഷനിലെ ആറ് പൊലീസ് ഉദ്യോഗസ്ഥരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കുമ്പള പൊലീസ് സ്റ്റേഷനിലെ 40 കിലോമീറ്റര്‍ തീരദേശ മേഖലയില്‍ പരിശോധന കര്‍ശനമാക്കിയത്.
പിടിച്ചെടുത്ത വഞ്ചികള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ ജെസിബി ഉപയോഗിച്ച് തകര്‍ത്തു.മണല്‍മാഫിയയ്‌ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
















