തിരുവനന്തപുരം: കിണറ്റില്‍ വീണ കുഞ്ഞിനെ അമ്മ സാഹസികമായി രക്ഷപെടുത്തി. പാറശാലയില്‍ ആണ് സംഭവം. വിനീത്- ബിന്ദു ദമ്പതികളുടെ രണ്ടര വയസുള്ള കുഞ്ഞാണ് കിണറ്റില്‍ വീണത്.
കുട്ടി വീട്ട് മുറ്റത്ത് കളിച്ച് കൊണ്ടിരിക്കവെയാണ് കിണറ്റില്‍ വീണത്. സംഭവം കണ്ട അമ്മ ബിന്ദു കിണറ്റിലേക്ക് ചാടി കുഞ്ഞിനെ രക്ഷപെടുത്തി.
കുഞ്ഞിനെ എസ്എടി ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അറിവ്.
















