കോഴിക്കോട്: ലൈംഗികാതിക്രമപരാതിയില്‍ എറണാകുളം മഹാരാജാസ് കോളേജ് അധ്യാപകനെതിരെ കോഴിക്കോട് ചോമ്പാല പൊലീസ് കേസെടുത്തു. നിലവില്‍ എറണാകുളം മഹാരാജാസ് കോളേജ് ചരിത്ര വിഭാഗം അസോ .പ്രൊഫസറായ ജിനീഷ് പി എസിനെതിരെയൊണ് കേസ്. ഇടതനുകൂല കോളേജ് അധ്യാപകസംഘടനയായ എകെജിസിടിയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആയിരുന്നു ഇദ്ദേഹം.
വടകര മടപ്പള്ളി കോളേജില്‍ അധ്യാപകനായിരിക്കുമ്പോഴാണ് കേസിന് ആധാരമായ സംഭവമുണ്ടായത്.
മടപ്പള്ളി കോളേജില്‍ വിദ്യാര്‍ത്ഥിനിയായിരിക്കെ അധ്യാപകനില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഈയിടെ തുറന്നു പറച്ചില്‍ നടത്തിയിരുന്നു യുവതി.തുടര്‍ന്ന് പൊലീസിനെ സമീപിച്ചു.
ജീനീഷ് പിഎസിന് അടുത്തകാലത്താണ് മഹാരാജാസ് കോളേജിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല.
















