Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വയംപ്രഭ, വാനരന്മാരുടെ നിരാശ

ദിവസം 17 കിഷ്ക്കിന്ധാകാണ്ഡം

ഡോ. സുകുമാര്‍ കാനഡ by ഡോ. സുകുമാര്‍ കാനഡ
Aug 2, 2025, 10:39 am IST
in Samskriti

അവർ അത്ഭുതപ്പെട്ട് നോക്കുമ്പോൾ, മുന്നിൽ സ്വയംപ്രഭ എന്ന ഒരു യോഗിനിയെ കണ്ടു, അവൾ അചഞ്ചലമായ ഒരു തീജ്വാലയെപ്പോലെ നിശ്ചലമായി ധ്യാനിച്ചിരിക്കുന്നു. വാനരന്മാർ അവൾക്ക് ആദരവ് അർപ്പിച്ചു, അവൾ കണ്ണുകൾ തുറന്ന് ചോദിച്ചു, “നിങ്ങൾ ആരാണ്, എന്തിനാണ് ഇവിടെ വന്നത്?” ഹനുമാൻ അവരുടെ ദൗത്യം വിവരിച്ചു. രാമന്റെ വനവാസം, രാവണൻ സീതയെ അപഹരിച്ച കാര്യം, തെക്കൻ ദേശങ്ങളിലെ അവരുടെ അന്വേഷണം, എല്ലാം അറിയിച്ചു. “ഞങ്ങൾ ഒരു ലക്ഷം വാനരന്മാരാണ് സീതാദേവിയെ തിരഞ്ഞു നടക്കുന്നത്. ഞങ്ങൾ ക്ഷീണിതരാണ്. ദാഹിച്ചു തളർന്നിരിക്കുന്നു.” അവൻ വിശദീകരിച്ചു. “ദാഹജലം തേടിയാണ് ഞങ്ങൾ ഈ ഗുഹയിൽ പ്രവേശിച്ചത്. അനുവാദമില്ലാതെ കടന്നു വന്നത് തെറ്റാണെങ്കിലും, ഭവതിയെ കണ്ടത് ഒരു അനുഗ്രഹം പോലെ ഞങ്ങൾക്ക് തോന്നുന്നു.”

ഊഷ്മളമായ പുഞ്ചിരിയോടെ, സ്വയംപ്രഭ അവരെ ഹൃദയം നിറഞ്ഞ് സ്വാഗതം ചെയ്തു. വേണ്ടത്ര ഫലമൂലങ്ങൾ ഭക്ഷിക്കാനും കുടിക്കാൻ പാനീയങ്ങളും നല്കി. വാനരന്മാർ നന്ദിയോടെ ധാരാളം പഴങ്ങളും വെള്ളവും ആസ്വദിച്ച ശേഷം, അവളുടെ കഥ കേട്ടു. “വിശ്വകർമ്മാവിന്റെ മകൾ ഹേമയ്‌ക്ക് അവളുടെ ദിവ്യനൃത്തങ്ങൾ ചെയ്യാനുള്ള വേദിയായി മഹേശ്വരൻ ഈ സ്ഥലം നൽകി. ഞാൻ അവളുടെ സുഹൃത്താണ്, സ്വയംപ്രഭ. ഇവിടെയിപ്പോൾ ഒരു യോഗിനിയായി ജീവിക്കുന്നു. വിഷ്ണുഭക്തയായ ഹേമ, ബ്രഹ്മലോകം പ്രാപിച്ചപ്പോൾ ഈ ആശ്രമം എനിക്ക് താമസിക്കാൻവിട്ടുതന്നു. സീതയെ തേടുന്ന ഒരു വലിയ വാനരസംഘം ഇവിടെ എത്തുമെന്നും, അവരെ സേവിക്കുക എന്നത് എന്റെ ധർമ്മമാണെന്നും അവൾ പ്രവചിച്ചിരുന്നു. അതെന്നെ രാമനിലേക്ക് നയിക്കുമെന്ന് ഹേമ എന്നോട് പറഞ്ഞിരുന്നു. നിങ്ങളെ കണ്ടുമുട്ടിയതോടെ ജനനമരണ ചക്രത്തിൽ നിന്ന് എനിക്കു മോചനമായി.” അവൾ അവരോട് കണ്ണുകൾ അടയ്‌ക്കാൻ ആവശ്യപ്പെട്ടു, ഒരു നിമിഷത്തിനുള്ളിൽ അവർ ഗുഹയ്‌ക്ക് പുറത്തുള്ള വനപാതയിൽ തിരിച്ചെത്തി.

സ്വയംപ്രഭ ഗുഹ വിട്ട് രാമന്റെ അടുക്കലേക്ക് വേഗത്തിൽ പോയി. ഭക്തിയിൽ മുഴുകി, അവളുടെ ശബ്ദം വിറച്ചു, അവൾ രാമനെ വലംവച്ച് ഹൃദയംഗമമായ ഒരു സ്തോത്രം ആലപിച്ചു. “പ്രഭോ, ഞാൻ അങ്ങയുടെ വിനീത ദാസിയാണ്. അങ്ങയെ കണ്ടതോടെ വർഷങ്ങളായുള്ള എന്റെ തപസ്സ് ഫലവത്തായി. അവിടുത്തെ താമരപ്പാദങ്ങളിൽ അചഞ്ചലമായ ഭക്തിയും അങ്ങയുടെ ഭക്തന്മാരുമായുള്ള സത്സംഗവും നിന്റെ നാമം എപ്പോഴും ജപിക്കാനുള്ള കഴിവും സദാ നിന്റെ ദിവ്യരൂപം എന്റെ ഹൃദയത്തിൽ സൂക്ഷിക്കാനുള്ള ഭാഗ്യവും നല്കി എന്നെ അനുഗ്രഹിക്കേണമേ.” രാമൻ, അവളുടെ ഭക്തിയിൽ സന്തുഷ്ടനായി, അവളുടെ ആഗ്രഹങ്ങൾ എന്തൊക്കെയാണെന്നു ചോദിച്ചു. “അങ്ങയെ കണ്ടതോടെ എന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറിക്കഴിഞ്ഞു,” അവൾ മറുപടി പറഞ്ഞു. “അവിടുത്തെ നാമം ജപിക്കാനും, അവിടുന്നിൽ ഭക്തിയില്ലാത്തവരെ ഒഴിവാക്കാനും മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്.” ബദരിയിൽപ്പോയി ആത്മീയസാധന തുടരാൻ രാമൻ അവളെ അനുഗ്രഹിച്ചു. ഒടുവിൽ സ്വയംപ്രഭ അവസാനം വിഷ്ണുലോകം പ്രാപിച്ചു.

വാനരന്മാരുടെ നിരാശ
വാനരന്മാർ, സ്വയംപ്രഭയുമായുള്ള കണ്ടുമുട്ടലിൽ നിന്നും ഉണർവ് നേടി രാമന്റെ കൽപ്പന നിറവേറ്റാൻ ഉത്സാഹത്തോടെ മുന്നോട്ട് പോയി, കാട്ടിനുള്ളിൽ അശ്രാന്തമായി യാത്ര ചെയ്തു, സുഗ്രീവരാജാവിന്റെ സമയപരിധി അടുത്തതോടെ അവരുടെ പ്രതീക്ഷകളെല്ലാം മങ്ങി. പാതാളം ഉൾപ്പെടെ എല്ലാ മൂലകളിലും തിരഞ്ഞെങ്കിലും, സീതയുടെ ഒരടയാളവും കണ്ടെത്താനായില്ല. ബലിയുടെ മകനും യുവരാജാവുമായ അംഗദൻ, വാനരസംഘത്തോട് തന്റെ നിരാശ പ്രകടിപ്പിച്ചു. “എല്ലായിടത്തും തിരഞ്ഞെങ്കിലും സീതാദേവിയെ കണ്ടെത്താനായില്ല. സീതാന്വേഷണത്തിന് അനുവദിച്ച സമയം ഏതാണ്ട് തീർന്നുകഴിഞ്ഞു. സുഗ്രീവന്റെ ദണ്ഡനീതിയാണെങ്കിൽ തീരെ കനിവില്ലാത്തതാണ്. ദേവിയെപ്പറ്റിയുള്ള വിവരങ്ങൾ ഒന്നും കിട്ടാതെ കിഷ്കിന്ധയിലേക്ക് മടങ്ങിയാൽ മരണം ഉറപ്പാണ്. പ്രത്യേകിച്ച് എനിക്ക്, രാജാവിന്റെ ശത്രുവിന്റെ മകനാണല്ലോ ഞാൻ. സുഗ്രീവന് എന്റെ ക്ഷേമത്തിൽ താൽപ്പര്യമൊന്നുമില്ല. രാമനാണ് എന്നെ രക്ഷിച്ചത്. തന്റെ സഹോദരന്റെ ഭാര്യയെ സ്വന്തമാക്കിയസുഗ്രീവനിൽ നിന്നും ഒട്ടും നീതി കിട്ടില്ല. അതുകൊണ്ട് ഇവിടെക്കിടന്ന് മരിക്കുന്നതാണ് ഭേദം.” നിരാശനായ അംഗദൻ താൻ മടങ്ങുന്നില്ലെന്ന് പ്രഖ്യാപിച്ചു, മറ്റുള്ളവർക്ക് വേണമെങ്കിൽ പോകാമെന്ന് അനുവാദം നൽകി.

മർക്കടക്കൂട്ടം അവന്റെ വേദനയിൽ കനിവോടെ അവനു ധൈര്യം നൽകാൻ അവനെ ചുറ്റി നിന്നു. ഭക്ഷണവും വെള്ളവും ധാരാളമുള്ള, ഭീഷണികളില്ലാത്ത ഒരു ഗുഹയിൽ ആ രാത്രി തങ്ങാൻ അവർ നിർദ്ദേശിച്ചു. എന്നാൽ, ജ്ഞാനിയും ദൃഢനിശ്ചയനുമായ ഹനുമാൻ, അവരുടെ പരാജയ മനോഭാവത്തെ ശാസിച്ചു പറഞ്ഞു. “ഇത്തരം ഭീരുത്വം നമുക്ക് ചേർന്നതല്ല,” എന്നിട്ട് അംഗദനോട് പറഞ്ഞു. “രാമന് നിന്നെ ഏറെ പ്രിയമാണ്, എപ്പോഴും ‘എന്റെ താരയുടെ മകൻ’ എന്ന് നിന്നെപ്പറ്റി പറയുന്നുവല്ലോ. ലക്ഷ്മണനോടുള്ളതിനേക്കാൾ കൂടുതൽ സ്നേഹം രാമന് നിന്നോടുണ്ട്. സുഗ്രീവൻ രാമന്റെ വിശ്വസ്തനാണ്. നീ ഗുഹയിൽ ഒളിക്കുന്നത് വൃഥാവിലാണ്. രാമന്റെ ബാണം മൂന്ന് ലോകങ്ങളിൽ എവിടെയും എത്തും. രാമന്റെ ദിവ്യതയിൽ വിശ്വസിക്കൂ. രാമൻ നാരായണനാണ്, പരമപുരുഷൻ; സീത മായാദേവിയും, ലക്ഷ്മണൻ ആദിശേഷനുമാണ്. രാവണനെ നശിപ്പിക്കാനും ധർമ്മം പുനഃസ്ഥാപിക്കാനും അവർ മനുഷ്യരൂപം ധരിച്ചിരിക്കുന്നു. അവരെ സേവിക്കാൻ നമുക്ക് ഭാഗ്യം ലഭിച്ചു, നമ്മുടെ കർത്തവ്യത്തിലൂടെ നമുക്കെല്ലാം മോചനം ലഭിക്കും.” ഹനുമാന്റെ വാക്കുകളിൽനിന്നും ഉണർവ് കിട്ടിയ അംഗദൻ മുന്നോട്ട് പോകാൻതന്നെ തീരുമാനിച്ചു. വാനരസംഘം മഹേന്ദ്ര പർവതത്തിന്റെ താഴ്വരയിൽ തെക്കൻ സമുദ്രത്തിന്റെ കരയിലെത്തി.

അവിടെ, വിശാലവും അഗാധവുമായ സമുദ്രം അവരുടെ മുന്നിൽ നീണ്ടു പരന്നു കിടന്നു. സുഗ്രീവന്റെ സമയപരിധി അടുത്തതോടെ അവരുടെ ഭയം വർദ്ധിച്ചു. “സീതയേയോ രാവണനെയോ കണ്ടെത്താൻ നമുക്ക് ഇതുവരെ കഴിഞ്ഞില്ല,” അവർ വിലപിച്ചു. “മരണം നമ്മെ കാത്തിരിക്കുന്നു, ഒരുപക്ഷേ അത് മോക്ഷത്തിലേക്കുള്ള പാതയാണ്.” നിരാശരായി, അവർ ദർഭപ്പുല്ല് നിലത്തുവിരിച്ച് മരണം വരെ ഉപവസിക്കാൻ തയ്യാറായിക്കിടന്നു.

Tags: VishwakarmaHemaRamayanam JeevamruthamLord MaheshwarSwayamprabhaYogini
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ദിവസം 30  യുദ്ധകാണ്ഡം; രാമായണപാരായണ ഫലപ്രാപ്തി

Samskriti

വിഭീഷണന്റെ കിരീടധാരണം

Samskriti

രാമ-രാവണ യുദ്ധം

Samskriti

ഇന്ദ്രജിത്തിന്റെ മരണം

Samskriti

നാരദസ്തുതി, ദിവ്യൗഷധ ഫലം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാടിന് മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസിയില്‍ ജോലികിട്ടാന്‍ ഹിന്ദുപേര് സ്വീകരിച്ചു, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’.

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.