Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

പിഎം-കിസാന്‍: കര്‍ഷക ശാക്തീകരണത്തിന്റെ ഭാരത മാതൃക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2025, 09:02 am IST
in Main Article

ഡോ. പ്രമോദ് മെഹെര്‍ദ,
അഡീഷണല്‍ സെക്രട്ടറി, കൃഷി, കര്‍ഷകക്ഷേമ മന്ത്രാലയം

അരിന്ദം മോദക്,
ഉപദേഷ്ടാവ്, കൃഷി, കര്‍ഷകക്ഷേമ മന്ത്രാലയം

സമഗ്ര വളര്‍ച്ചയും ഗ്രാമീണ അഭിവൃദ്ധിയും ലക്ഷ്യമിട്ടുള്ള പ്രയാണത്തില്‍, കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന സംരംഭമായി പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം-കിസാന്‍) വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്നു. 2019 ഫെബ്രുവരി 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച ഈ പദ്ധതി, കോടിക്കണക്കിന് ചെറുകിട, നാമമാത്ര കര്‍ഷകരുടെ ജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കുകയും പൂര്‍ണ്ണമായും ഡിജിറ്റലും, അത്യന്തം കാര്യക്ഷമവും അങ്ങേയറ്റം സുതാര്യവുമായ ഒരു സംവിധാനത്തിലൂടെ ആനുകൂല്യം നേരിട്ട് കൈമാറുന്നതിലുള്ള ആഗോള മാതൃകയായി സ്വയം സ്ഥാപിക്കപ്പെടുകയും ചെയ്തു.

ആനുകൂല്യ കൈമാറ്റത്തിലൂടെ കര്‍ഷകരെ
ശാക്തീകരിക്കുന്നു

പിഎം-കിസാന്‍ പദ്ധതിയിലൂടെ അര്‍ഹരായ കര്‍ഷക കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ നല്‍കുന്നു. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 2,000 രൂപ വീതമുള്ള മൂന്ന് തുല്യ ഗഡുക്കളായാണ് സഹായം വിതരണം ചെയ്യുന്നത്. ഈ കാര്യക്ഷമവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ സമീപനം ഇടനിലക്കാര്‍, കാലതാമസം, ചോര്‍ച്ച എന്നിവ ഒഴിവാക്കുന്നു, ഓരോ രൂപയും ഉദ്ദേശിച്ച ഗുണഭോക്താവിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുന്നു.

തുടക്കം മുതല്‍ ഇതുവരെ, 3.69 ലക്ഷം കോടിയിലധികം രൂപ കൈമാറിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ആനുകൂല്യ കൈമാറ്റ പദ്ധതികളില്‍ ഒന്നാക്കി ഇത് പിഎം-കിസാനെ മാറ്റി. കേവലമായ സംഖ്യകള്‍ക്കപ്പുറം, സബ്‌സിഡികള്‍ മുതല്‍ ശാക്തീകരണം വരെയുള്ള മാതൃകയില്‍ സാധ്യമായ ഗുണാത്മക പരിവര്‍ത്തനത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത്. വിത്തുകള്‍, ഉപകരണങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്‌ക്കായി ലഭിക്കുന്ന പിന്തുണ എങ്ങനെ മികച്ച രീതിയില്‍ വിനിയോഗിക്കണമെന്ന് തീരുമാനിക്കാന്‍ ഇത് കര്‍ഷകര്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കുന്നു എന്ന് സാരം.

വഴിത്തിരിവ്

രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ള ഭാരതത്തിലെ 85 ശതമാനത്തിലധികം കര്‍ഷകര്‍ക്ക്, വിത്ത് വിതയ്‌ക്കല്‍, വിളവെടുപ്പ് സീസണുകളില്‍ നിര്‍ണ്ണായക സാമ്പത്തിക സഹായമായി ഈ ആനുകൂല്യങ്ങള്‍ വര്‍ത്തിക്കുന്നു. അവ ഹ്രസ്വകാല സാമ്പത്തിക ആവശ്യങ്ങളുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദം ഒഴിവാക്കുന്നു. അനൗപചാരിക വായ്‌പയെ ആശ്രയിക്കുന്നത് കുറയ്‌ക്കും. ദുരിത സമയങ്ങളില്‍ സുരക്ഷാ കവചമൊരുക്കും.
സാമ്പത്തിക സഹായമെന്നതിലുപരി, പിഎം-കിസാന്‍ സര്‍വ്വാശ്ലേഷിത്വം, ആത്മാഭിമാനം, രാഷ്‌ട്രനിര്‍മ്മാണത്തിലെ പങ്കാളിയെന്ന നിലയില്‍ കര്‍ഷകനുള്ള അംഗീകാരം എന്നിവയുടെ പ്രതീകമായി വര്‍ത്തിക്കുന്നു.

ഡിജിറ്റല്‍ ഭരണനിര്‍വഹണത്തിലെ വിജയ മാതൃക

പിഎം-കിസാന്റെ വിജയത്തിന് പ്രധാന കാരണം ഭാരതത്തിന്റെ ശക്തമായ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളാണ്. ജാം ത്രയം (ജന്‍ ധന്‍ ബാങ്ക് അക്കൗണ്ടുകള്‍, ആധാര്‍ ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡ്, മൊബൈല്‍ കണക്റ്റിവിറ്റി എന്നിവ) സുഗമമായ വിതരണം സാധ്യമാക്കുന്നു. സ്വയം രജിസ്‌ട്രേഷന്‍ മുതല്‍ ഭൂമിയുടെ ഉടമസ്ഥാവകാശ പരിശോധന, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തില്‍ അധിഷ്ഠിതമായ പണമിടപാടുകള്‍ എന്നിവ വരെ, പദ്ധതിയുടെ മുഴുവന്‍ പ്രക്രിയകളും ഡിജിറ്റലാണ്.

സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയോടെ, പിഎം-കിസാന്‍ ഡിജിറ്റല്‍ അധിഷ്ഠിത, ആദ്യാവസാന ഭരണമാതൃകയായി വര്‍ത്തിക്കുന്നു. വൈവിധ്യമാര്‍ന്ന ഭൂമിശാസ്ത്ര മേഖലകളിലുടനീളം ഭൂരേഖകള്‍, ഗുണഭോക്തൃ ഡാറ്റാബേസുകള്‍, പണമിടപാട് സംവിധാനങ്ങള്‍ എന്നിവ വിജയകരമായി ഏകീകരിക്കാനായിട്ടുണ്ട്. ലോകത്ത് മറ്റൊരിടത്തും സാധ്യമാകാത്ത കര്‍ഷക കേന്ദ്രീകൃത ഘടനയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്.

കിസാന്‍ ഇ-മിത്ര വോയ്സ് അധിഷ്ഠിത ചാറ്റ്‌ബോട്ട്, അഗ്രി സ്റ്റാക്ക് എന്നിവ പോലുള്ള നൂതന പദ്ധതികള്‍ക്കും പിഎം കിസാന്‍ പ്രചോദനമേകിയിട്ടുണ്ട്. കാര്‍ഷിക മേഖലയെ ഭാവി സജ്ജമാക്കിത്തീര്‍ക്കാന്‍ വ്യക്തിഗതവും സമയബന്ധിതവും സുതാര്യവുമായ സേവനങ്ങള്‍ നല്‍കാന്‍ അഗ്രി സ്റ്റാക്ക് പ്രതിബദ്ധമാണ്.

ആഗോള മാനദണ്ഡങ്ങള്‍ നിര്‍ണയിക്കുന്നു

ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനുള്ള ഫലപ്രദമായ ഉപാധിയെന്ന നിലയില്‍ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ പദ്ധതികള്‍ ലോകമെമ്പാടും പ്രസക്തി നേടുകയാണ്. എന്നിരുന്നാലും, പി
എം- കിസാന്‍ സവിശേഷമായ ഒരു കാര്യം വാഗ്ദാനം ചെയ്യുന്നു – അതിന്റെ വൈപുല്യം, വേഗത, ഡിജിറ്റല്‍ കാര്യക്ഷമത എന്നിവ വിഘടിത കാര്‍ഷിക പിന്തുണാ സംവിധാനങ്ങളെ പരിഷ്‌കരിക്കാന്‍ ശ്രമിക്കുന്ന രാജ്യങ്ങള്‍ക്ക് അനുകരണീയ മാതൃക മുന്നോട്ടു വയ്‌ക്കുന്നു.

വിവിധ അന്താരാഷ്‌ട്ര സ്ഥാപനങ്ങള്‍ ചെറുകിട കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിലും, വായ്‌പാ ലഭ്യത മെച്ചപ്പെടുത്തുന്നതിലും, അസമത്വം കുറയ്‌ക്കുന്നതിലും, ആധുനിക രീതികള്‍ സ്വീകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിലും പി എം കിസാന്റെ പങ്ക് ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്. പല രാജ്യങ്ങളും നടപ്പാക്കിയ സോപാധിക ആനുകൂല്യ കൈമാറ്റങ്ങളില്‍ നിന്ന് വ്യത്യസ്തമായി, വിശ്വാസ്യതയിലധിഷ്ഠിതവും നിരുപാധികവുമായ പി എം കിസാന്റെ സമീപനം, പങ്കാളിത്തത്തിലൂന്നിയതും അന്തസ്സാര്‍ന്നതുമായ ക്ഷേമവിതരണത്തിന്റെ പ്രയാണത്തെ പ്രതിനിധീകരിക്കുന്നു.

ഗ്രാമീണ വികസനത്തിന് ഉത്തേജനം

പിഎം- കിസാന്റെ ഭാവാത്മക പ്രഭാവം വ്യക്തിഗത ഗുണഭോക്താക്കള്‍ക്കപ്പുറത്തേക്ക് വ്യാപിച്ചിരിക്കുന്നു. സുഗമമായ സാമ്പത്തിക ലഭ്യത ഗ്രാമീണ വിപണികളെ പുനരുജ്ജീവിപ്പിച്ചു. കാര്‍ഷിക അസംസ്‌കൃത വസ്തുക്കള്‍ക്കും ഉപകരണങ്ങള്‍ക്കും ഉള്ള ആവശ്യം വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹിക ഉപഭോഗ രീതികള്‍ മെച്ചപ്പെടുത്തി. സംയുക്തമായി ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രം ഇടപാടുകള്‍ നടക്കുന്ന സാഹചര്യത്തില്‍ വനിതാ ശാക്തീകരണത്തിലും ഇത് നിര്‍ണായക പങ്ക് വഹിക്കുന്നു.

മാത്രമല്ല, സമഗ്രവും പരസ്പരബന്ധിതവുമായ ഗ്രാമീണ വികസന ആവാസവ്യവസ്ഥ സൃഷ്ടിച്ചുകൊണ്ട് സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍, കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍, പി
എം ഫസല്‍ ബീമ യോജന, ഇ-നാം തുടങ്ങിയ മറ്റ് മുന്‍നിര പദ്ധതികള്‍ക്ക് അനുപൂരകമായി ഇത് വര്‍ത്തിക്കുന്നു. കര്‍ഷകര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയായ പി എം -കിസാന്‍ മാന്‍ധന്‍ യോജനയുമായി ഇത് സമന്വയിപ്പിച്ചിരിക്കുന്നത്, ഭാരതത്തിലെ കര്‍ഷകത്തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ പരിരക്ഷ ഉറപ്പാക്കുന്നതില്‍ ഒരു പുതിയ ചുവടുവയ്‌പ്പായി മാറി.

ഭാവി ദര്‍ശനം: പ്രതിരോധശേഷി, സമത്വം, സുസ്ഥിരത

പിഎം-കിസാന്‍ ഒരു സാമ്പത്തിക സഹായ സംവിധാനമെന്നതിലുപരിയായി വര്‍ത്തിക്കുന്നു. കര്‍ഷകര്‍ നയിക്കുന്ന വളര്‍ച്ചയെന്ന കേന്ദ്ര സര്‍ക്കാരിന്റെ പരിവര്‍ത്തനാത്മക ദര്‍ശനത്തിനുദാഹരണമാണിത്. അവകാശത്തില്‍ നിന്ന് ശാക്തീകരണത്തിലേക്കും, സഹായത്തില്‍ നിന്ന് സ്വയംപര്യാപ്തതയിലേക്കും ഉള്ള പരിവര്‍ത്തനത്തിലൂടെ, രാജ്യവും കര്‍ഷകനും തമ്മിലുള്ള കരാറിനെ ഇത് പുനര്‍നിര്‍വ്വചിക്കുന്നു.

5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി മാറാന്‍ ആഗ്രഹിക്കുന്ന ഭാരതത്തെ സംബന്ധിച്ചിടത്തോളം, പിഎം-കിസാന്‍ പോലുള്ള സംരംഭങ്ങള്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പുരോഗതിയുടെ അടിത്തറയായി മാറി. നൂതന സാങ്കേതികവിദ്യകളുടെ നിരന്തര സമന്വയവും കാലാവസ്ഥാ പ്രതിരോധം, സുസ്ഥിരത, കൃത്യതാ കൃഷി എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെയും, ഈ പദ്ധതി കൂടുതല്‍ ശക്തമായ പരിവര്‍ത്തന ഉപാധിയായി പരിണമിക്കാന്‍ തയ്യാറെടുക്കുന്നു.

പിഎം-കിസാന്‍ വിശ്വാസ്യതയുടെയും സാങ്കേതികവിദ്യയുടെയും പരിവര്‍ത്തനത്തിന്റെയും വിജയഗാഥയാണ്. ഡിജിറ്റല്‍ നൂതനാശയങ്ങളും രാഷ്‌ട്രീയ ഇച്ഛാശക്തിയും സമന്വയിക്കുന്ന ദാര്‍ശനിക നയ സമീപനത്തിലൂടെ 21-ാം നൂറ്റാണ്ടില്‍ കോടിക്കണക്കിന് ജനങ്ങളെ എങ്ങനെ ശാക്തീകരിക്കാനും ഭരണനിര്‍വ്വഹണം പുനര്‍നിര്‍വ്വചിക്കാനും കഴിയുമെന്നതിന്റെ സചേതനമായ ഉദാഹരണമാണിത്.

Tags: pm kisanfarmer empowerment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം കിസാന്‍ പിഡിഎഫ് വാട്ട്‌സ്ആപ്പില്‍ എത്തിയാല്‍ തുറക്കരുത്; ഹാക്കര്‍മാരാണ്

India

പിഎം കിസാന്‍ യോജനയുടെ ഗുണഭോക്തൃ പട്ടിക പരിശോധിക്കുന്നതെങ്ങനെ

Kerala

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 18-ാം ഗഡു ഈ ആഴ്ച

India

പിഎം-കിസാന്‍ പദ്ധതിയുടെ 17ാം ഗഡു 18 ന് വാരാണസിയില്‍ നരേന്ദ്ര മോദി വിതരണം ചെയ്യും

India

പി എം കിസാന്‍ സമ്മാന്‍ നിധി ആനുകൂല്യം: തപാല്‍ വകുപ്പില്‍ സൗകര്യം

പുതിയ വാര്‍ത്തകള്‍

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.