Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വികസിത ഭാരതത്തിന് കരുത്തേകുന്ന കിസാന്‍ സമ്പദാ യോജന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2025, 08:56 am IST
in Editorial

പ്രധാനമന്ത്രി കിസാന്‍ സമ്പദാ യോജനയ്‌ക്ക് 1920 കോടി രൂപയുടെ അധിക വിഹിതത്തോടെ 6520 കോടി രൂപ നീക്കിവെക്കാനുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം രാജ്യത്തെ കര്‍ഷകര്‍ക്കുള്ള കരുത്താര്‍ന്ന കൈത്താങ്ങാണ്. കാര്‍ഷികോത്പന്നങ്ങളുടെ ഭക്ഷ്യ സംസ്‌കരണത്തിനായി ആധുനികമായ അടിസ്ഥാന സൗകര്യങ്ങളുടെ ശൃംഖല സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2017-ല്‍ കേന്ദ്ര സര്‍ക്കാര്‍ പിഎം കിസാന്‍ സമ്പദാ യോജന എന്ന പദ്ധതി ആരംഭിച്ചത്. വിളവെടുപ്പിന് ശേഷമുള്ള കര്‍ഷകരുടെ നഷ്ടം കുറയ്‌ക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ഈ പദ്ധതിക്ക് കീഴില്‍ ഭക്ഷ്യസംസ്‌കരണ മന്ത്രാലയം ഓപറേഷന്‍ ഗ്രീന്‍സ് എന്ന ഒരു കേന്ദ്ര പദ്ധതി നടപ്പാക്കി വരുന്നുണ്ട്.

തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് എന്നീ മൂന്ന് വിളകളായിരുന്നു തുടക്കത്തില്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പിന്നീട് മാങ്ങ, വാഴപ്പഴം തുടങ്ങിയ പഴവര്‍ഗങ്ങളും മത്തങ്ങ, ബീന്‍സ്, ഇഞ്ചി തുടങ്ങിയ പച്ചക്കറികളും ഉള്‍പ്പെടെ 22 ഇനങ്ങളെ കൂടി പദ്ധതിയില്‍ പെടുത്തി. 14-ാം ധനകാര്യ കമ്മിഷന്‍ ഈ പദ്ധതിക്ക് നീക്കിവച്ച സാമ്പത്തിക വിഹിതം 6000 കോടി രൂപയും 15-ാം ധനകാര്യ കമ്മിഷന്റെ വിഹിതം 4600 കോടി രൂപയുമായിരുന്നു. കിസാന്‍ സമ്പദാ യോജനയുടെ കീഴില്‍ കഴിഞ്ഞ ബജറ്റില്‍ ധനകാര്യ മന്ത്രാലയം അനുമതി നല്‍കിയത് 1646 ഭക്ഷ്യ സംസ്‌കരണ പദ്ധതികള്‍ക്കാണ്. ഇത് രാജ്യത്തെ 51.24 ലക്ഷം കര്‍ഷകര്‍ക്ക് നേരിട്ട് പ്രയോജനപ്രദമായി.

ഇപ്പോള്‍ പദ്ധതിക്കായി നീക്കിവെക്കുന്ന 6520 കോടി രൂപയില്‍ 1,000 കോടി രൂപ ഇന്റഗ്രേറ്റഡ് കോള്‍ഡ് ചെയിന്‍ ആന്‍ഡ് വാല്യൂ അഡിഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഘടകത്തിന് കീഴില്‍ 50 മള്‍ട്ടി-പ്രൊഡക്റ്റ് ഫുഡ് ഇറേഡിയേഷന്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനായിരിക്കും. ഈ യൂണിറ്റുകള്‍ ഭക്ഷ്യോത്പന്നങ്ങള്‍ സംരക്ഷിക്കാനും മാലിന്യം കുറയ്‌ക്കാനും പ്രയോജനപ്പെടുത്തും. ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്‌കീമിന് കീഴില്‍ 100 ഫുഡ് ടെസ്റ്റിങ് ലബോറട്ടറികള്‍ സ്ഥാപിക്കുന്നതിനായി മറ്റൊരു 920 കോടി രൂപ ഉപയോഗിക്കും. ഈ ലബോറട്ടറികള്‍ എന്‍എബില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നവയായിരിക്കും. പരിശോധനാ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമായി സ്വകാര്യ മേഖലയിലാണ് ഇവ പ്രധാനമായും നിര്‍മിക്കുക. പച്ചക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍, മത്സ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവ കൂടുതല്‍ കാലം പുതുമയോടെ സൂക്ഷിക്കാനും വിളവെടുപ്പിനു ശേഷമുള്ള നഷ്ടം കുറയ്‌ക്കാനും
സഹായിക്കുന്ന തരത്തിലാണ് പദ്ധതിയുടെ നടത്തിപ്പ്. ഭക്ഷ്യവസ്തുക്കള്‍ പാഴാകുന്നത് കുറയ്‌ക്കുക എന്ന ലക്ഷ്യം പരമാവധി കൈവരിക്കാന്‍ കിസാന്‍ സമ്പദാ യോജനക്ക് ഇതുവരെ സാധിച്ചിട്ടുണ്ട് എന്നാണ് നബാര്‍ഡ് പോലുള്ള ഏജന്‍സികള്‍ നടത്തിയ പഠനത്തില്‍ നിന്ന് മനസ്സിലാകുന്നത്.

കര്‍ഷകരക്ഷ മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെക്കാലമായി നടപ്പാക്കി വരുന്ന വിവിധ പദ്ധതികളില്‍ ഏറെ പ്രാധാന്യമുള്ളതാണ് പ്രധാനമന്ത്രി കിസാന്‍ സമ്പദാ യോജന. ഈ പദ്ധതിക്ക് കൂടുതല്‍ കരുതലും സാമ്പത്തിക വിഹിതവും നല്‍കാനുള്ള തീരുമാനം തീര്‍ച്ചയായും വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിന്റെ മുന്നേറ്റത്തില്‍ സുപ്രധാന കാല്‍വയ്‌പാണ്.

Tags: developed indiaPM Kisan Sampada Yojana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഭാരത സമ്പദ്വ്യവസ്ഥ ഒരു സമഗ്രാവലോകനം

Article

പുതുക്കിയ ജിഡിപി: ഡാറ്റയെ ആധാരമാക്കി തീരുമാനങ്ങള്‍ രൂപപ്പെടുമ്പോള്‍

Article

സമ്പദ്വ്യവസ്ഥ പുതിയ കാഴ്ചപ്പാടിലൂടെ

അഞ്ചാമത് പി. പരമേശ്വരന്‍ അനുസ്മരണ പ്രഭാഷണത്തിന് മുന്നോടിയായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പി. പരമേശ്വരന്റെ ചിത്രത്തിന് മുന്നില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു. കെ.സി. സുധീര്‍ ബാബു, ആര്‍. സഞ്ജയന്‍, ഡോ. സി.വി. ജയമണി, ഡോ. സന്തോഷ് സമീപം
Kerala

വികസിത ഭാരതത്തിന് ശാസ്ത്ര സാങ്കേതികവിദ്യയുടെ പങ്ക് നിര്‍ണായകം: ഡോ. ജിതേന്ദ്ര സിങ്

India

പുതിയ രീതി നിലവില്‍; സമ്പദ് രംഗം ഭദ്രം, വളര്‍ച്ച 7.8 ശതമാനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.