Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സംസ്‌കൃതത്തിന്റെ മുന്നേറ്റത്തിന് ജനകീയ പിന്തുണയും വേണം: സര്‍സംഘചാലക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2025, 06:05 am IST
in India

നാഗ്പൂര്‍: സംസ്‌കൃതത്തിന്റെ മുന്നേറ്റത്തിന് ഭരണകൂട പിന്തുണ മാത്രമല്ല ജനകീയ പിന്തുണയും അനിവാര്യമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. നിലവിലെ സാഹചര്യങ്ങളും രാജ്യത്തിന്റെ നേതൃത്വവും ഭാരതം സ്വാശ്രയമാകണമെന്ന് നമ്മോട് പറയുന്നുണ്ട്. സ്വന്തം ശക്തിയില്‍ എല്ലാ മേഖലകളിലും മുന്നേറാന്‍ നമുക്ക് കഴിയണം. സ്വാശ്രയത്വം നേടണമെങ്കില്‍ സ്വ എന്തെന്ന് പൂര്‍ണമായും മനസിലാക്കണം, അദ്ദേഹം പറഞ്ഞു. രാംടേക്ക് കവികുലഗുരു കാളിദാസ് സംസ്‌കൃത സര്‍വകലാശാലയുടെ വാറംഗയിലുള്ള അഭിനവ് ഭാരതി ഇന്റര്‍നാഷണല്‍ അക്കാദമിക് കാമ്പസില്‍ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാര്‍ അന്താരാഷ്‌ട്ര ഗുരുകുലത്തിന്റെ ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

ആത്മാഭിമാനമുള്ളിടത്ത് ശക്തിയും ലക്ഷ്മിയും ഉണ്ട്. സ്വാശ്രയത്വം നമ്മളെ ആത്മാഭിമാനികളാക്കും. സ്വാശ്രയരായാല്‍ ശക്തിയും സമൃദ്ധിയും സ്വയം വന്നുചേരും. ഭാരതത്തിന്റെ പാരമ്പര്യം വളരെ പുരാതനമാണ്. പാശ്ചാത്യര്‍ പറയുന്ന ചരിത്രം വിശ്വസിക്കുന്നുവെങ്കില്‍, എ.ഡി 1 മുതല്‍ 1600 വരെ, നമ്മുടെ രാജ്യം ഏറ്റവും സമൃദ്ധമായിരുന്നു. നമ്മള്‍ നമ്മുടെ ആത്മനിര്‍ഭരതയില്‍ ഉറച്ചുനിന്നു. ഇത് മറക്കാന്‍ തുടങ്ങിയപ്പോഴാണ് നമ്മുടെ തകര്‍ച്ച ആരംഭിച്ചത്, വിദേശ ആക്രമണകാരികളുടെ ഇരകളായത്. ബ്രിട്ടീഷുകാര്‍ നമ്മുടെ ബുദ്ധിയെപ്പോലും അടിമപ്പെടുത്താനുള്ള മാര്‍ഗം വികസിപ്പിച്ചെടുത്തു, അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭാഷ നമ്മുടെ സ്വഭാവം പ്രകടിപ്പിക്കാനുള്ള ഒരു മാര്‍ഗമാണ്. നമ്മുടെ ജീവിത ശൈലി ഇതില്‍ നിന്ന് രൂപപ്പെട്ടതാണ്. സംസ്‌കൃതം അറിയുക എന്നാല്‍ ഭാരതത്തെ അറിയുക എന്നാണര്‍ത്ഥം. സംസ്‌കൃതം അറിഞ്ഞാല്‍ ഏത് ഭാഷയും വേഗത്തില്‍ പഠിക്കാനാവും. നമ്മുടെ പാരമ്പര്യവും വികാരങ്ങളും സംസ്‌കൃത ഭാഷയില്‍ നിന്നാണ് പരിണമിച്ചത്. ജീവിതത്തിലത് ഉപയോഗിച്ചാല്‍, സംസ്‌കൃതവും വികസിക്കും. സംസ്‌കൃതത്തില്‍ വാക്കുകളുടെ ഏറ്റവും വലിയ കലവറയുണ്ട്, അത് നിരവധി ഭാഷകള്‍ക്ക് മാതാവാണ്.

നമുക്ക് സംസ്‌കൃതം സംസാരിക്കാന്‍ കഴിയണം. ഇതിന് ഏതെങ്കിലും സംസ്‌കൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം എടുക്കേണ്ട ആവശ്യമില്ല. സംസ്‌കൃതം എല്ലാ വീടുകളിലും പ്രചരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉന്നത വിദ്യാഭ്യാസ മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍, വൈസ് ചാന്‍സലര്‍ ഡോ. ഹരേറാം ത്രിപാഠി, മുന്‍ വൈസ് ചാന്‍സലര്‍ ഡോ. പങ്കജ് ചന്ദെ, ഡോ. ഉമാ വൈദ്യ, ഡയറക്ടര്‍ കൃഷ്ണകുമാര്‍ പാണ്ഡെ എന്നിവര്‍ സന്നിഹിതരായിരുന്നു.

 

Tags: advancement of SanskritAbhinav Bharti International Academic CampusSarsanghchalak
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അറിവ് നേടുന്നത് എവിടെയായാലും ഭാരതത്തിനായി പ്രവർത്തിക്കണം: ഡോ. മോഹൻ ഭാഗവത്

India

സദ്ഭാവം പുതിയ ആശയമല്ല, സമൂഹത്തിന്റെ സ്വഭാവമാണ്: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

ഹിന്ദുത്വം ആരാധനാരീതിയല്ല, ജീവിതരീതിയാണ്: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

ബന്ധുത്വ ഭാവമാണ് സമരസതയുടെ ആദ്യപടി; ജാതിയും സമ്പത്തും ഭാഷയും നോക്കി ആളുകളെ വിലയിരുത്തരുത്: ഡോ. മോഹന്‍ ഭാഗവത്

India

ലോകത്തിന് ഹിന്ദുജീവിതം മാതൃക പകരണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.