തൃശൂര്‍: മലക്കപ്പാറയില്‍ നാലുവയസുകാരനെ പുലി ആക്രമിച്ചു.മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ ആണ് പുലി ആക്രമിച്ചത്.
മലക്കപ്പാറ വീരന്‍കുടി ആദിവാസി ഊരിലെ ബേബി- രാധിക ദമ്പതികളുടെ മകന്‍ രാഹുലിനാണ് പരിക്കേറ്റത്. വെളളിയാഴ്ചപുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം.
ഉറങ്ങിക്കിടന്ന കുട്ടിയെ കുടിലിനുള്ളില്‍ കയറിയാണ് പുലി ആക്രമിച്ചത്. മാതാപിതാക്കള്‍ ബഹളം വച്ചതോടെ പുലി ഓടിപ്പോയി. കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.
















