കൊച്ചി : ലൗജിഹാദിന്റെ കാണകാഴ്‌ച്ചകളെ വെള്ളിത്തിരയിൽ എത്തിച്ച ചിത്രമാണ് കേരള സ്റ്റോറി . ദേശീയ ചലച്ചിത്ര പുരസ്‌കാര നിർണ്ണയത്തിലും ചിത്രം ഏറെ തിളങ്ങി . ഇപ്പോഴിതാ കേരള സ്റ്റോറിക്ക് പുരസ്കാരം നല്‍കിയതിനെ എതിർത്ത് രംഗത്തെത്തിയിരിക്കുകയാണ് കേരളത്തിലെ എൽ ഡി എഫ് – യുഡി എഫ് നേതാക്കൾ.
‘ദി കേരള സ്റ്റോറി’ എന്ന സിനിമയ്‌ക്ക് പുരസ്‌കാരം നല്‍കിയത് അംഗീകരിക്കാനാകില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസ്താവന . സിനിമയ്‌ക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചതിലൂടെ മത സാഹോദര്യത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി നിലകൊണ്ട ഇന്ത്യൻ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെ അവാർഡ് ജൂറി അവഹേളിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഷ്യം.
ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. ഓരോ മലയാളിയും രാജ്യത്തെ ജനാധിപത്യ വിശ്വാസികളാകെയും ഈ അനീതിക്കെതിരെ സ്വരമുയർത്തണം എന്നാണ് പിണറായി പറയുന്നത് . മലയാള താരങ്ങള്‍ നേടിയ നേട്ടങ്ങളുടെ തിളക്കം കെടുത്തുന്നതാണ് ‘ദ കേരള സ്റ്റോറി’ എന്ന സിനിമയ്‌ക്ക് ലഭിച്ച അംഗീകാരം എന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറയുന്നത് .ദേശിയ ചലച്ചിത്ര പുരസ്കാരത്തില്‍ രണ്ട് പുരസ്കാരമാണ് ദി കേരള സ്റ്റോറി എന്ന ചിത്രം നേടിയത്. സുദീപ്തോ സെന്നിന് മികച്ച സംവിധായകനുള്ള അവാര്‍ഡിനൊപ്പം മികച്ച ഛായാഗ്രഹണത്തിനും കേരള സ്റ്റോറിയെ പരിഗണിച്ചു.
















