ഷിംല: ലാഭക്കൊതിയന്മാരായ ഇടനിലക്കാരില്‍ നിന്നും ആപ്പിള്‍ വിളയിക്കുന്ന ചെറുകിട കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന ഡിജിറ്റല്‍ ആപ്പിള്‍ മാര്‍ക്ക് ഹിമാചലില്‍ തുറന്ന് അദാനി. ഇന്ത്യയില്‍ തന്നെ ആദ്യസംരംഭമാണ് അദാനി അഗ്രിഫ്രെഷ് എന്ന ഈ സംരംഭം. തരംതിരിക്കാതെ കൊടുക്കുന്ന ആപ്പിളുകള്‍ എല്ലാം എടുക്കുകയും മെച്ചപ്പെട്ട വില അപ്പോള്‍ തന്നെ നല്‍കുകയും ചെയ്യുന്ന അദാനിയുടെ ഈ സംരംഭം ചെറുകിട ആപ്പിള്‍ കര്‍ഷകര്‍ക്കിടയില്‍ കയ്യടി നേടുകയാണ്.
ആപ്പിള്‍ കര്‍ഷകര്‍ക്ക് അവരുടെ ആപ്പിളുകള്‍ ഇവിടെ ഓണ്‍ലൈനായി വില്‍ക്കാം. പണവും ഓണ്‍ലൈനായി വാങ്ങിക്കാം. പണ്ടൊക്കെ ഗ്രേഡിങ്ങ് നടത്തി ആപ്പിളുകള്‍ തരംതിരിച്ചാണ് വാങ്ങിയിരുന്നതെങ്കില്‍ ഇപ്പോള്‍ എല്ലാം ഒന്നിച്ച് വാങ്ങുകയാണ്.
ഷിംലയില്‍ നിന്നും 120 കിലോമീറ്റര്‍ അകലെ രാംപൂരിനടുത്തുള്ള ബിതാലിലാണ് അദാനിയുടെ ഈ ഡിജിറ്റല്‍ ആപ്പിള്‍ വിപണി. ഒരു ക്രേറ്റര്‍ ആപ്പിളിന് 2200 രൂപ എന്ന മെച്ചപ്പെട്ട വിലയാണ് ലഭിക്കുന്നത്. ചെറുകിട ആപ്പിള്‍ കര്‍ഷകര്‍ക്കാണ് അദാനിയുടെ വിപണി കൂടുതല്‍ സഹായകരമാകുന്നത്.
ഇടനിലക്കാരെ ഒഴിവാക്കി സ്വന്തം തോട്ടത്തില്‍ വിളയുന്ന ആപ്പിളുകള്‍ കര്‍ഷകര്‍ക്ക് വില്‍ക്കാം. നേരിട്ട് ഓണ്‍ലൈനായി പേമെന്‍റും ലഭിക്കും. ചെറുകിട കര്‍ഷകരെ ഇനി മുതല്‍ ഇടനിലക്കാര്‍ക്ക് ചൂഷണം ചെയ്യാന്‍ സാധിക്കില്ല. അദാനി ഫ്രെഷിനോട് ടിഷ്യൂകര്‍ച്ചര്‍ ലാബ് ആരംഭിക്കാന്‍ ഹരിചന്ദ് റോഷിനെപ്പോലുള്ള പ്രായമേറിയ ആപ്പിള്‍ കര്‍ഷകര്‍ ആവശ്യപ്പെടുന്നു. അങ്ങിനെയെങ്കില്‍ മുകേഷ് അംബാനി ജാം നഗറില്‍ മാങ്ങാകൃഷിക്ക് ടിഷ്യൂ കള്‍ച്ചര്‍ ഏര്‍പ്പെടുത്തിയത് പോലെ വന്‍വിപ്ലവമായിരിക്കും. ഹിമാചല്‍ പ്രദേശില്‍ വിളയിരുന്ന ചെറികള്‍, ആപ്രികോട്ട് എന്നിവയ്‌ക്ക് ടിഷ്യൂ കള്‍ച്ചറിലൂടെ വന്‍തോതില്‍ വിളയിച്ചാല്‍ ലോക വിപണി അദാനി ഫ്രെഷിലൂടെ എളുപ്പം എത്തിപ്പിടിക്കാന്‍ സാധിക്കുമെന്നും ഹരിചന്ദ് റോഷ് വിശ്വസിക്കുന്നു.
ആപ്പിള്‍ വാങ്ങാന്‍ ഒരു ഡിജിറ്റല്‍ വിപണി എന്ന ആശയം ഇവിടുത്തെ കര്‍ഷകര്‍ തന്നെ മുന്നോട്ട് വെച്ചതാണെന്ന് ഗോപാല്‍ സിങ്ങ് താക്കൂര്‍ പറയുന്നു. ആപ്പിള്‍ കര്‍ഷകര്‍ അദാനിയുടെ ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയ ഉടനെ അവര്‍ ഈ പരിഷ്കാരം അംഗീകരിക്കുകയായിരുന്നുവെന്നും ഗോപാല്‍ സിങ്ങ് താക്കൂര്‍ അഭിപ്രായപ്പെട്ടു. അദാനിയുമായി താന്‍ 2006 മുതല്‍ അടുത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഏഴ് മുതല്‍ 12 ദിവസത്തിനുള്ളില്‍ പണം കിട്ടാറുണ്ടെന്നും ഗോപാല്‍ സിങ്ങ് താക്കൂര്‍ പറഞ്ഞു. മറ്റ് ഇടനിലക്കാര്‍ ചിലപ്പോള്‍ പണം തരാന്‍ വര്‍ഷങ്ങള്‍ എടുക്കുമ്പോഴാണിത്. – ഗോപാല്‍ സിങ്ങ് താക്കൂര്‍ അഭിപ്രായപ്പെട്ടു.
















