ദുർഗ്: മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ആർ പി എഫ് അ റസ്റ്റ് ചെയ് ത മലയാളികളായ രണ്ട് കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി. ബിലസ്പൂർ എൻഐഎ കോടതിയാണ് ജാമ്യ ഹർജി പരിഗണിച്ചത്. സംഭവത്തില്‍ കേസ് ഡയറി ഹാജരാക്കാന്‍ സ്പെഷ്യൽ പ്ലബിക് പ്രോസിക്യൂട്ടർക്ക് നിർദേശം നൽകി. കേസ് ഡയറി പരിശോധിച്ചതിനു ശേഷം മാത്രമേ ജാമ്യപേക്ഷ പരിഗണിക്കാനാകൂ എന്ന് കോടതി വ്യക്തമാക്കി.
അതീവ ഗൗരവമുള്ള കേസായതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ആകില്ലെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ കാലതാമസം ഉണ്ടാകും എന്ന വിലയിരുത്തലിലാണ് ബിലാസ്പുരിലെ എന്‍ഐഎ കോടതിയില്‍ തന്നെ ജാമ്യാപേക്ഷ നല്‍കാന്‍ സഭാനേതൃത്വം തീരുമാനിച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ കോടതിയുടെ ഭാഗം വ്യക്തമാക്കിയത്. മുതിർന്ന അഭിഭാഷകൻ അമൃതോ ദാസാണ് കന്യാസ്ത്രീകൾക്കു വേണ്ടി കോടതിയില്‍ ഹാജരാവുക. കന്യാസ്ത്രീകളുടെ ആരോഗ്യനിലയുൾപ്പെടെ കോടതിയെ ബോധ്യപ്പെടുത്താനാണ് തീരുമാനം.
വിശദമായ കേസ് ഡയറി നാളെയായിരിക്കും ഹാജരാക്കുക. അതിനാൽ വിധി നാളെയുണ്ടാകുമെന്നാണ് പ്രതീക്ഷ.
















