ന്യൂദല്‍ഹി: ദേശീയ സഹകരണ വികസന കോര്‍പറേഷ (എന്‍സിഡിസി)ന് 2,000 കോടി രൂപയുടെ ഗ്രാന്‍ഡ് ഇന്‍ എയ്ഡ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രി സഭായോഗമാണ് തീരുമാത്തിന് അംഗീകാരം നല്‍കിയത്.
2025- 26 മുതല്‍ 2028- 29 വരെയുള്ള നാല് സാമ്പത്തിക വര്‍ഷത്തേക്ക് പ്രതിവര്‍ഷം 500 കോടി രൂപ എന്‍സിഡിസി ഗ്രാന്‍ഡ് ഇന്‍ എയ്ഡായി നല്‍കും. നാല് വര്‍ഷത്തിനുള്ളില്‍ എന്‍സിഡിസിക്ക് ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്ന് 20,000 കോടി രൂപ സമാഹരിക്കാന്‍ കഴിയും. പുതിയ പദ്ധതികള്‍ക്കായും പഴയ പ്ലാന്റുകളുടെ വിപുലീകരണത്തിനും പ്രവര്‍ത്തന മൂലധന ആവശ്യകതകള്‍ നിറവേറ്റുന്നതിനുമായി സഹകരണ സ്ഥാപനങ്ങള്‍ക്ക് വായ്‌പ നല്‍കുന്നതിന് എന്‍സിഡിസി തുക ഉപയോഗിക്കും. രാജ്യത്തുടനീളമുള്ള 13,288 സഹകരണ സംഘങ്ങളിലെ ഏകദേശം 2.9കോടി വരുന്ന അംഗങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ആറ് സംസ്ഥാനങ്ങളിലെ 13 ജില്ലകളെ ഉള്‍ക്കൊള്ളുന്ന നാല് മള്‍ട്ടി ട്രാക്കിങ് പദ്ധതികള്‍ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ നിലവിലുള്ള റെയില്‍വേ ശൃംഖലയില്‍ 574 കിലോമീറ്റര്‍ വര്‍ധനവുണ്ടാകും. ഇറ്റാര്‍സി- നാഗ്പൂര്‍ നാലാം ലൈന്‍, ഛത്രപതി സംഭാജിനഗര്‍- പര്‍ഭാനി പാതയിരട്ടിപ്പിക്കല്‍, ആലുവാ ബാരി റോഡ്- ന്യൂജല്‍പായ്ഗുരി മൂന്നും നാലും ലൈന്‍, ഡംഗോവപോസി- ജരോലി മൂന്നും നാലും ലൈന്‍ എന്നിവയാണ് പദ്ധതികള്‍.














