തിരുവനന്തപുരം: ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ഡോ. സിസ തോമസിനെയും സാങ്കേതിക സര്‍വ്വകലാശാലയില്‍ ഡോ. കെ. ശിവപ്രസാദിനെയും വിസിമാരായി നിയമിക്കും.
ഇത് സംബന്ധിച്ച ഉത്തരവ് ചാന്‍സലര്‍ കൂടിയ ഗവര്‍ണര്‍ ഇന്ന് ഇറക്കിയേക്കും.
സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് നിയമനം. സര്‍ക്കാര്‍ നല്‍കിയ പട്ടിക ചാന്‍സലര്‍ അംഗീകരിച്ചിട്ടില്ല. സാങ്കേതിക, ഡിജിറ്റല്‍ സര്‍വ്വകലാശാലകളിലെ താത്കാലിക വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ ചാന്‍സലര്‍ നല്‍കിയ അപ്പീലിലാണ് സ്ഥിരം വിസിമാരെ നിയമിക്കുന്നതുവരെ താല്‍ക്കാലിക വിസിമാരെ നിയമിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്.
















