തിരുവനന്തപുരം: ഓഗസ്റ്റ് രണ്ട്, മൂന്ന് തിയതികളില്‍ നടക്കുന്ന കേരള ഫിലിം പോളിസി കോണ്‍ക്ലേവിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യാതിഥികളായി മോഹന്‍ലാലും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും എത്തും. കേരള നിയമസഭാ സമുച്ചയത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ നടക്കുന്ന കോണ്‍ക്ലേവ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
രാജ്യാന്തര സിനിമാ പ്രൊഫെഷണലുകള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് ഡോ.റസൂല്‍ പൂക്കുട്ടി, സംവിധായകന്‍ വെട്രിമാരന്‍, ഐ.എഫ്.എഫ്.കെ. ഫെസ്റ്റിവല്‍ ക്യുറേറ്റര്‍ ഗോള്‍ഡ സെല്ലം, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, കെ.എസ്.എഫ്.ഡി.സി. മാനേജിങ് ഡയറക്ടര്‍ പി.എസ്.പ്രിയദര്‍ശനന്‍, അഭിനേത്രിമാരായ പത്മപ്രിയ ജാനകിരാമന്‍, നിഖില വിമല്‍, നിര്‍മ്മാതാവ് സന്തോഷ് ടി. കുരുവിള തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.
















