കൊച്ചി: മീന്‍ പിടിക്കാന്‍ പോയ വളളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു.മുനമ്പം ബീച്ചില്‍ മാവേലില്‍ ലെനിന്‍ (71) ആണ് മരിച്ചത്.
തൃശൂര്‍ അഴീക്കോട് നിന്ന് മീന്‍പിടിക്കാന്‍ പോയ ഹലേലുയ്യ എന്ന വള്ളമാണ് മുങ്ങിയത്.കുഴുപ്പിള്ളിക്ക് പടിഞ്ഞാറ് കടലില്‍ വച്ച് എഞ്ചിന്‍ തകരാറിലായ മറ്റൊരു വള്ളത്തെ രക്ഷപ്പെടുത്താന്‍ പോകവെ ശക്തമായ തിരയില്‍പ്പെട്ട് മുങ്ങുകയായിരുന്നു.
മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയില്‍. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
















