കൊച്ചി:വിദ്യാര്‍ഥികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ രോഗ ലക്ഷണങ്ങള്‍ കാണപ്പെട്ട സാഹചര്യത്തില്‍ എറണാകുളത്തെ കുസാറ്റ് ക്യാമ്പസ് അടച്ചു.ആഗസ്റ്റ് അഞ്ച് വരെ അഞ്ച് ദിവസത്തേക്കാണ് അടച്ചത്.
വെള്ളിയാഴ്ച മുതല്‍ അധ്യായനം ഓണ്‍ലൈനായിരിക്കും. കുസാറ്റിലെ 15 ഹോസ്റ്റലുകളില്‍ രണ്ട് ഹോസ്റ്റലുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് രോഗ ലക്ഷണങ്ങള്‍ കണ്ടത്.
ഇതിനോടകം പത്തു വിദ്യാര്‍ഥികളാണ് ചികിത്സ തേടിയത്.കേരളത്തിന് പുറത്തുള്ളവര്‍ ഒഴികെ മറ്റെല്ലാ വിദ്യാര്‍ഥികളും ഹോസ്റ്റല്‍ മുറികള്‍ ഒഴിയാനും നിര്‍ദേശിച്ചിട്ടുണ്ട്.
















