കൊല്ലം: റഷ്യയുടെ കിഴക്കന്‍ മേഖലയിലുണ്ടായ വന്‍ ഭൂചലനത്തിന് പിന്നാലെ വടക്കന്‍ പസഫിക് മേഖലയില്‍ സുനാമി തിരമാലകള്‍ രൂപപ്പെട്ട പശ്ചാത്തലത്തില്‍ സുനാമിയെ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ കൊല്ലം ജില്ല ദുരന്ത നിവാരണ അതോറിറ്റി സി.ഇ.ഒ കൂടിയായ ജില്ലാ കലക്ടറുടെ ചുമതല വഹിക്കുന്ന ജി.നിര്‍മല്‍കുമാറിന്റെ നേതൃത്വത്തില്‍ പരിശോധിച്ചു. ദുരന്തമുന്നൊരുക്കത്തിന്‌റെ ഭാഗമായി മോക്ഡ്രില്ലും സംഘടിപ്പിച്ചു.
ദുരന്തനിവാരണ സംവിധാനങ്ങളുടെ കാര്യക്ഷമതയാണ് പ്രധാനമായും വിലയിരുത്തിയത്. ദേശീയ ദുരന്തനിവാരണ അതോറിറ്റി, ഹൈദരാബാദ് ആസ്ഥാനമായ ഇന്‍കോയിസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് നടത്തിയത്. സുനാമി മുന്നറിയിപ്പുകളുടെ സമയബന്ധിതമായ പ്രചാചരണത്തില്‍ റവന്യു, പോലീസ്, ഫയര്‍ ഫോഴ്സ് കണ്‍േ്രടാള്‍ റൂമുകള്‍ എന്നിവ സജീവ പങ്കാളികളായി.
















