കൊച്ചി: എറണാകുളം എക്‌സൈസ് ഡിവിഷനിലെ എക്‌സൈസ്/പോലീസ് വകുപ്പുകളുടെ വിവിധ അബ്കാരി/എന്‍ഡിപിഎസ് കേസുകളിലുള്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയതും, നടപടികള്‍ പൂര്‍ത്തിയായതുമായ 70 വാഹനങ്ങള്‍ മാമല എക്‌സൈസ് റേഞ്ച് ഓഫീസില്‍ ആഗസ്റ്റ് 8 ന് ലേലം ചെയ്യും. ലേല നിബന്ധനകളും വ്യവസ്ഥകളും എറണാകുളം എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നും ജില്ലയിലെ മറ്റ് എക്‌സൈസ് ഓഫീസുകളില്‍ നിന്നും ലഭിക്കും. വാഹനങ്ങള്‍ അതാത് ഓഫീസ് മേധാവിയുടെ അനുവാദത്തോടുകൂടി പരിശോധിക്കാം. വാഹനത്തിന്റെ വിശദ വിവരങ്ങള്‍ എക്‌സൈസിന്റെ https://keralaexcise.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും.
















