കൊച്ചി: താര സംഘടന അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം ശ്വേതാ മേനോനും ദേവനും തമ്മില്‍. നേരത്തേ പത്രിക നല്‍കിയ മറ്റുളളവര്‍ പത്രിക പിന്‍വലിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് നവ്യാ നായരും പിന്മാറി.
മറ്റു താരങ്ങള്‍ പലരും പിന്‍മാറിയ സാഹചര്യത്തിലാണ് താനും പിന്‍മാറിയതെന്ന് നവ്യനായര്‍ പറഞ്ഞു. നാസര്‍ ലത്തീഫ്, ജയന്‍ ചേര്‍ത്തല, ലക്ഷ്മിപ്രിയ, ആശ അരവിന്ദ് എന്നിവരാണ് മത്സര രംഗത്തുള്ളത്.
അതിനിടെ, അന്‍സിബ ഹസനെ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് എതിരില്ലാതെ തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത് രവീന്ദ്രനും കുക്കൂ പരമേശ്വരനുമാണ്.ട്രഷറര്‍ സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും തമ്മിലാണ് മല്‍സരം. ആഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.
















