കണ്ണൂര്‍: മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവെ മണല്‍ത്തിട്ടയില്‍ ഇടിച്ച ബോട്ടില്‍ നിന്ന് തെറിച്ച് വീണ തൊഴിലാളി മുങ്ങി മരിച്ചു. അസം സ്വദേശിയായ അലി (35) ആണ് മരിച്ചത്. കണ്ണൂര്‍ പുതിയങ്ങാടിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിലാണ് ഇയാള്‍ ഉണ്ടായിരുന്നത്.
പാലക്കോട് – ചൂട്ടാട് അഴിമുഖത്ത് വെച്ച് ബോട്ട് മണല്‍ത്തിട്ടയില്‍ ഇടിക്കുകയായിരുന്നു. കോസ്റ്റല്‍ പൊലീസും ഫയര്‍ഫോഴ്‌സും മത്സ്യത്തൊഴിലാളികളും നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.
















