കോഴിക്കോട്:മാഹി കനാലില്‍ അഴുകിയ നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. വടകര തോടന്നൂര്‍ സ്വദേശിനി താഴെമലയില്‍ ഓമന(65)യാണ് മരിച്ചത്.
തോടന്നൂര്‍ കവുന്തന്‍ നടപ്പാലത്തിനടുത്ത് കഴിഞ്ഞ ദിവസം വൈകിട്ടാണ് മൃതദേഹം കണ്ടത്.കനാല്‍ നവീകരണത്തിനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.
വടകര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.മൃതദേഹം അഴുകിയ നിലയിലായിരുന്നതിനാല്‍ മുഖം വ്യക്തമല്ലായിരുന്നു.തലയില്‍ വെള്ള തോര്‍ത്ത് ചുറ്റി ഇടത് കൈയ്യില്‍ കറുപ്പും കാവിയും ചരടും കെട്ടിയിരുന്നു. ബന്ധുക്കള്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. മരണ കാരണം വ്യക്തമല്ല.
















