തിരുവനന്തപുരം:തലസ്ഥാനത്ത് സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ക്യാമറകള്‍ക്ക് പ്രതീക്ഷിച്ച നിലവാരമില്ലെന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ക്യാമറകള്‍ക്ക് ടെണ്ടര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഗുണനിലവാരമില്ലെന്നാണ് കണ്ടെത്തല്‍. നിലവിലുളള ക്യാമറകളില്‍ 50 ശതമാനത്തിനും കൃത്യതയില്ലെന്നാണ് പരിശോധനാ റിപ്പോര്‍ട്ട്. സിറ്റി പൊലീസ് കമ്മീഷണര്‍ സ്മാര്‍ട്ട് സിറ്റി സിഇഒക്ക് ഇത് സംബന്ധിച്ച് കത്ത് നല്‍കി.
മോട്ടോര്‍ വാഹനവകുപ്പ് സ്ഥാപിച്ചിരിക്കുന്ന എഐ ക്യാമറകള്‍ക്ക് പുറമെ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായും തലസ്ഥാനത്ത് നിരവധി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട് .കുറ്റകൃത്യങ്ങള്‍ തടയാനുള്ള പദ്ധതി പ്രകാരംക്യാമറകള്‍ വെച്ച് പൊലീസിന് കൈമാറുമെന്നായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗരസഭയുടെ വാഗ്ദാനം. ക്യാമറകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയിട്ട് മൂന്നു വര്‍ഷമായി. സ്മാര്‍ട്ട് സിറ്റിക്ക് വേണ്ടി ചെന്നൈയിലുള്ള എംഎസ്പി എന്ന കമ്പനിയാണ് ക്യാമറകള്‍ വയ്‌ക്കുന്നത്.
പുതിയ ക്യാമറകളും കണ്‍ട്രോള്‍ റൂമും കിട്ടുമെന്ന് പ്രതീക്ഷിച്ച് നിലവിലെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം പൊലീസ് ഘട്ടഘട്ടമായി നിര്‍ത്തി. കഴിഞ്ഞ ആറ്റുകാല്‍ പൊങ്കലയ്‌ക്ക് മുമ്പ് ഭാഗികമായി ക്യാമറകള്‍ വച്ച് എആര്‍ ക്യാമ്പില്‍ കണ്‍ട്രോള്‍ റൂം തുറന്നു. എന്നാല്‍ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം ഇതുവരെ സ്മാര്‍ട്ട് സിറ്റി പൊലീസിന് കൈമാറിയില്ല. സ്മാര്‍ട്ട് സിറ്റിക്ക് പൊലീസ് പലതലവവണ കത്തുകള്‍ നല്‍കിയെങ്കിലും ക്യാമറകള്‍ മുഴുവന്‍ സ്ഥാപിച്ച് തീര്‍ന്നില്ലെന്നായിരുന്നു സ്മാര്‍ട്ട് സിറ്റി അധികൃതരുടെ നിലപാട്.
















