കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസിലെ അന്വേഷണം വിജിലന്‍സ് എസ് പി. എസ്. ശശിധരന്‍ തന്നെ നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. മൂന്ന് മാസത്തിനകം കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. കേസന്വേഷണം ഈ ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ അന്വേഷണ സംഘത്തിന്റെ തലവനായി ശശിധരന്‍ തുടരേണ്ടത് അനിവാര്യമെന്ന് കോടതി നിരീക്ഷിച്ചു. ശശിധരനെ അടുത്തിടെ കേരള പൊലീസ് അക്കാദമിയിലേക്ക് സര്‍ക്കാര്‍ സ്ഥലം മാറ്റിയിരുന്നു. ഇതാണ് കോടതി നിരാകരിച്ചത്.
എസ്എന്‍ഡിപി സംരക്ഷണ സമിതിക്കുവേണ്ടി എംഎസ് അനില്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
















