നാഗ്പൂര്‍: മാലേഗാവ് സ്ഫോടന കേസുമായി ബന്ധപ്പെട്ട കോടതി വിധിയിലൂടെ സത്യം വ്യക്തമായിരിക്കുകയാണെന്ന് ആര്‍ എസ് എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍.
സ്വാര്‍ത്ഥ രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ക്കായി ചിലര്‍ നിക്ഷിപ്ത താത്പര്യങ്ങളോടെഅധികാരം ദുരുപയോഗിച്ച് ഹിന്ദു ധര്‍മ്മത്തെയും മുഴുവന്‍ ഹിന്ദുസമൂഹത്തെയും തീവ്രവാദവുമായി ബന്ധിപ്പിക്കാനാണ് ശ്രമിച്ചത്.
സുദീര്‍ഘമായ നീതി നിര്‍വഹണ നടപടികള്‍ ക്കൊടുവില്‍ വന്ന കോടതിവിധി അവ്യക്തമായ ആ ആരോപണങ്ങളെ തള്ളിക്കളഞ്ഞിരിക്കുകയാണ്. സത്യം വിജയിച്ചിരിക്കുകയാണെന്ന് സുനില്‍ ആംബേക്കര്‍ പറഞ്ഞു.
















