ന്യൂഡൽഹി : ലോക്‌സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെ പ്രശംസിച്ച് ജാമിയത്ത് ഹിമായത്ത്-ഉൽ-ഇസ്ലാമിന്റെ ദേശീയ പ്രസിഡന്റ് ഇസ്രാർ ഗോറ. പ്രതിപക്ഷത്തെ രാജ്യദ്രോഹികളെന്ന് വിളിച്ചാണ് ഗോറ സംസാരിച്ചത് .
പ്രധാനമന്ത്രി മോദി വളരെ നല്ല ഒരു പ്രസ്താവന നടത്തിയെന്നും അത് വിശദമായി ചർച്ച ചെയ്യപ്പെട്ടുവെന്നും രാജ്യം മുഴുവൻ അദ്ദേഹത്തിന്റെ പ്രസംഗം കേട്ടുവെന്നും ഇസ്രാർ ഗോറ പറഞ്ഞു. എന്നാൽ മുഴുവൻ പ്രതിപക്ഷവും സഭയിൽ ബഹളം സൃഷ്ടിച്ച രീതി ശരിയല്ല. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് സഭയിൽ ചർച്ച ചെയ്യരുതായിരുന്നുവെന്ന് ഞാൻ കരുതുന്നു, കാരണം ഏതൊരു രാജ്യവും എത്രത്തോളം ശക്തമായി പോരാടുന്നു എന്നതിനെക്കുറിച്ച് ഒരു രഹസ്യ ധാരണയുണ്ട്. ആരാണ് വിജയം നേടിയത്, ആരാണ് പരാജയപ്പെട്ടത് എന്നതിനെക്കുറിച്ച് ജനങ്ങൾക്ക് ബോധ്യപ്പെട്ടു. പിന്നെ ആരെയാണ് ഇനി ബോധ്യപെടുത്താനുള്ളത് . ശത്രുത മാത്രം രാജ്യത്തോട് പുലർത്തുന്ന പ്രതിപക്ഷത്തെയോ.
ഇന്ത്യ ഭയപ്പെട്ടു, ഇന്ത്യ തോറ്റു, ഇന്ത്യ കീഴടങ്ങി എന്ന് പ്രതിപക്ഷം പരസ്യമായി പറഞ്ഞ രീതിക്ക് തുല്യമാണീ ബഹളങ്ങൾ . ഇതിനേക്കാൾ വലിയ വഞ്ചനയും ശത്രുതയും രാജ്യത്തോട് ആർക്കും ചെയ്യാൻ കഴിയില്ല.- ഇസ്രാർ ഗോറ പറഞ്ഞു.
ലോകത്തിലെ ഒരു നേതാവും ഇന്ത്യയോട് ഓപ്പറേഷൻ സിന്ദൂർ നിർത്താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ചൊവ്വാഴ്ച ലോക്‌സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.
















