പത്തനംതിട്ട:വെച്ചൂച്ചിറയില്‍ കഴിഞ്ഞ ദിവസം നാല് പേരെ കടിച്ച തെരുവ് നായയ്‌ക്ക് പേവിഷബാധ സ്ഥിരീകരിച്ചു.വൈകിട്ട് 6 മണിയോടെ വെച്ചൂച്ചിറ കവലയില്‍ വച്ചാണ് ആളുകളെ ആക്രമിച്ചത് .
ആലിയ കണ്ണംകേരില്‍ ,ജോജി ജോര്‍ജ് മോളോപ്പറമ്പില്‍ ,എലീന കല്ലേലില്‍, നിതീഷ് എന്നിവരെയാണ് നായയുടെ കടി ഏറ്റതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ച് ചികില്‍സ നല്‍കിയത്.പഞ്ചായത്തിലെ മുഴുവന്‍ നായകള്‍ക്കും ഉടമകള്‍ ലൈസന്‍സും വാക്‌സിനും ഉറപ്പാക്കിയില്ലെങ്കില്‍ ശക്തമായ നടപടി സ്വകരിക്കുമെന്ന് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
തെരുവ് നായ ഇല്ലാതാക്കാന്‍ മത്സ്യ, മാംസ വ്യാപാരികള്‍ അവശിഷ്ടങ്ങള്‍ തെരുവ് നായകള്‍ക്ക് നല്‍കുന്നത് പൂര്‍ണമായും ഒഴിവാക്കണം.തെരുവ് നായ്‌ക്കളുടെ ശല്യം ഒഴിവാക്കാന്‍ ശക്തമായ പ്രചാരണം നടത്തുമെന്നും വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
















