ന്യൂദല്‍ഹി: ബെറ്റിങ് ആപ്പുകള്‍ പ്രമോട്ട് ചെയ്ത കേസില്‍ നടന്‍ പ്രകാശ് രാജിനെ ഇ ഡി ചോദ്യം ചെയ്തു. സൈബരാബാദ് പോലീസ് സമര്‍പ്പിച്ച എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് പ്രകാശ് രാജിനെ ചോദ്യം ചെയ്യുന്നതിനായി ഹൈദരാബാദ് ബഷീര്‍ബാഗിലെ ഇ ഡി ഓഫീസിലേക്ക് വിളിപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ അവരുടെ ജോലിയുടെ ഭാഗമായാണ് വിളിപ്പിച്ചതെന്നും ചോദ്യം ചെയ്യലിനോട് പൂര്‍ണമായും സഹകരിച്ചെന്നും നടന്‍ പറഞ്ഞു.
ബെറ്റിങ് ആപ്പുകള്‍ പ്രമോട്ട് ചെയ്തതിന് 29 സെലിബ്രിറ്റികളുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്. പ്രകാശ് രാജിനെ കൂടാതെ താരങ്ങളായ വിജയ് ദേവരക്കൊണ്ട, റാണ ദഗ്ഗുബതി, മഞ്ചു ലക്ഷ്മി, നിധി അഗര്‍വാള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 2016ല്‍ പ്രകാശ് രാജ് പ്രമോട്ട് ചെയ്ത ജംഗ്ലി റമ്മിയുടെ പരസ്യത്തില്‍ അഭിനയിച്ചതിനാണ് കേസെടുത്തത്.















