ന്യൂദല്‍ഹി: ഛത്തീസ്ഗഡില്‍ ഗോത്രങ്ങളുടെ നിയമവിരുദ്ധ മതപരിവര്‍ത്തന കേസ് പുറത്തുവന്നതിനുശേഷം, കോണ്‍ഗ്രസ്, ക്രിസ്ത്യന്‍ കൂട്ടുകെട്ട് മനുഷ്യക്കടത്തില്‍ ഉള്‍പ്പെട്ട രണ്ട് കന്യാസ്ത്രീകളെയും അവരുടെ മറ്റൊരു കൂട്ടാളിയെയും സംരക്ഷിക്കുകയും നിയമത്തിന്റെ പിടിയില്‍ നിന്ന് അവരെ മോചിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം അപലപനീയവും ആശങ്കാജനകവുമാണെന്ന് വിഎച്ച്പി കേന്ദ്ര ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയിന്‍ അഭിപ്രായപ്പെട്ടു.
സേവനത്തിന്റെ മറവില്‍ നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മുന്‍കാലങ്ങളിലും നടത്തിയിട്ടുണ്ട്. അവരുടെ കുറ്റകൃത്യങ്ങള്‍ പിടിക്കപ്പെടുമ്പോഴെല്ലാം ഹിന്ദു സംഘടനകള്‍ അവരെ മനപൂര്‍വ്വം പ്രതികളാക്കിയതായി ആരോപിക്കുന്നു. മതപരിവര്‍ത്തനങ്ങളില്‍ നിന്നും സേവനത്തിന്റെ മറവില്‍ നടക്കുന്ന മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറണം. രാജ്യത്തെ എല്ലാ രാഷ്‌ട്രീയക്കാരും സാമൂഹ്യ പ്രവര്‍ത്തകരും ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ സഭയില്‍ സമ്മര്‍ദം ചെലുത്തണം.
മതപരിവര്‍ത്തനത്തിനെതിരെ നിയമനിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ തയാറാവണം, ഡോ. സുരേന്ദ്ര ജെയിന്‍ ആവശ്യപ്പെട്ടു.
















