ന്യൂദല്‍ഹി: ഗോവ ഭൂമിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റോഹന്‍ ഹാര്‍മല്‍ക്കറുടെ 212.85 കോടി വിലമതിക്കുന്ന സ്ഥാവര വസ്തുക്കള്‍ ഇ ഡി കണ്ടെത്തി.
പണജി സോണല്‍ ഓഫീസാണ് കണ്ടുകെട്ടിയത്. കേസുമായി ബന്ധപ്പെട്ട് ജൂണ്‍ 3നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വഞ്ചന, വ്യാജ രേഖചമയ്‌ക്കല്‍ ആള്‍മാറാട്ടം നികുതി വെട്ടിപ്പ് തുടങ്ങിയ കേസുകള്‍ ഇയാള്‍ക്കുമേലുണ്ട്. അനധികൃതമായി സമ്പാദിച്ച സ്വത്തിന് വ്യാജ രേഖ കെട്ടിച്ചമച്ച് വില്‍ക്കാന്‍ ശ്രമിച്ചതിനും പിന്‍തുടര്‍ച്ചക്കാരുടെ വേഷം കെട്ടി കബളിപ്പിക്കാന്‍ ശ്രമിച്ചതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ മുദ്രകളുള്‍പ്പെടെ ഇയാള്‍ വ്യാജമായി സൃഷ്ടിക്കാന്‍ ശ്രമിച്ചു. ഏതാണ്ട് 1000 കോടിക്ക് മുകളില്‍ വില വരുന്ന സ്വത്തുകളാണ് ഇയാള്‍ ഇത്തരത്തില്‍ കൈവശമാക്കിയത്. 2022 ലോക സഭാ തെരഞ്ഞെടുപ്പില്‍ ഇയാള്‍ സ്വതന്ത്രനായി മത്സരിച്ചിരുന്നു.












