തിരുവനന്തപുരം: 52 ദിവസത്തെ ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി അവസാനിക്കും.
അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഹാര്‍ബറില്‍ എത്തിച്ച ബോട്ടുകള്‍ കടലിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് മത്സ്യത്തൊഴിലാളികള്‍. കേരളത്തില്‍ രജിസ്റ്റര്‍ ചെയത് 3754 ട്രോളിങ് ബോട്ടുകളുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളും ഇതിനോടകം ഹാര്‍ബറുകളിലെത്തി. മണ്‍സൂണ്‍ മത്സ്യങ്ങളുടെ പ്രജനന കാലമായതിനാല്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് ട്രോളിങ് നിരോധനം നടപ്പാക്കുന്നത്. ഇത്തവണ കാലവര്‍ഷം തുടരുന്നതിനാല്‍ മത്സ്യസമ്പത്ത് വര്‍ധിച്ചിട്ടുണ്ടാകുമെന്നും സുലഭമായി മത്സ്യം ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് തൊഴിലാളികള്‍. ട്രോളിങ് നിരോധന സമയത്ത് മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ സൗജന്യ റേഷന്‍ അനുവദിച്ചിരുന്നു.
















