പാലക്കാട്: ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍. പാലക്കാട് വെള്ളിനേഴി മാങ്ങോട് നേന്ത്രംകുന്നത്ത് സുരേഷാണ് (36)മരിച്ചത്.
നാല് ദിവസമായി ഇയാളെ കാണാതായിരുന്നു. ബുധനാഴ്ച രാത്രിയാണ് ശ്രീകൃഷ്ണപുരം മാങ്ങോട് മില്ലുംപടിയില്‍ വീട്ടുവളപ്പിലെ കിണറ്റില്‍ സുരേഷിനെ മരിച്ച നിലയില്‍ കണ്ടത്.
ചെര്‍പ്പുളശേരി പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
















