കൊച്ചി: മുളന്തുരുത്തിയില്‍ ജിമ്മില്‍ വ്യായാമം ചെയ്യവെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പെരുമ്പിള്ളി സ്വദേശി ചാലപ്പുറത്ത് രാജ് (42) ആണ് ജിമ്മില്‍ കുഴഞ്ഞു വീണ് മരിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെ 5.30 ഓടെ മുളന്തുരുത്തി പാലസ് സ്‌ക്വയറിലുള്ള ജിമ്മിലാണ് സംഭവം. ഈ സമയം ജിമ്മില്‍ ആരുമുണ്ടായിരുന്നില്ല.
ഇടയ്‌ക്കിടെ വ്യായാമം ചെയ്യാന്‍ ജിമ്മിലെത്തിയിരുന്ന ആളായിരുന്നു രാജ്. സാധാരണ രാവിലെ ആറ് മണിയോടെയാണ് രാജ് ജിമ്മില്‍ എത്തുന്നത്. എന്നാല്‍ ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെ എത്തി ജിം തുറന്ന് വ്യായാമം ആരംഭിക്കുകയായിരുന്നു. 5.26ന് രാജ് കുഴഞ്ഞു വീണു. പിന്നീട് ജിമ്മിലെത്തിയവരാണ് രാജിനെ അബോധാവസ്ഥയില്‍ കണ്ടത്. 20 മിനിറ്റോളം നിലത്ത് കിടന്ന രാജിനെ 5.45 ഓടെയാണ് സിപിആര്‍ നല്‍കി ആരക്കുന്നത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.
















