കൊച്ചി: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എഴുത്തുകാരന്‍ പ്രഫ. എം.കെ. സാനുവിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല. കഴിഞ്ഞ 25 ന് രാത്രി 10.30 ഓടെ വീട്ടില്‍ വീണ് ഇടുപ്പെല്ല് പൊട്ടിയിരുന്നു.
അമൃത ആശുപത്രിയില്‍ എത്തിച്ച അദ്ദേഹത്തെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയിരുന്നു.ചൊവ്വാഴ്ച മുറിയിലേക്ക് മാറ്റാനിരിക്കെ ശ്വാസതടസം ഉണ്ടായി. ഇതോടെ ഐസിയുവില്‍ തന്നെ തുടരുകയാണ്.
വെന്റിലേറ്റര്‍ സഹായം നല്‍കിയിട്ടില്ല. ആരോഗ്യനില തൃപ്തികരമല്ലെന്ന് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി.
















