തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ കുടുംബത്തിന് സഹായധനം നല്‍കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. മിഥുന്റെ മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കും.
കെഎസ്ഇബി നേരത്തെ അഞ്ച് ലക്ഷം രൂപ നല്‍കിയിരുന്നു. അഞ്ച് ലക്ഷം രൂപ കൂടി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി മിഥുന്റെ വീട്ടിലെത്തി വ്യാഴാഴ്ച കൈമാറുമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അറിയിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അക്കൗണ്ടില്‍ നിന്ന് മൂന്ന് ലക്ഷം രൂപ അടിയന്തര സഹായം മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ മിഥുന്റെ കുടുംബത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൗട്ട്‌സ് ആന്റ് ഗെയിഡ്സ് മുഖാന്തരം വീട് വച്ച് നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു.
തേവലക്കര സ്‌കൂള്‍ മാനേജ്‌മെന്റ് 10 ലക്ഷം രൂപ കുടുംബത്തിന് കൈമാറിയിരുന്നു.
















