തൃശൂര്‍: ഇരിങ്ങാലക്കുടയിലെ ഭര്‍തൃവീട്ടില്‍ ഗര്‍ഭിണി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍.ഇരിങ്ങാലക്കുട കരുമാത്ര സ്വദേശി നൗഫല്‍(29), മാതാവ് റംലത്ത്(55) എന്നിവരാണ് അറസ്റ്റിലായത്.
ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകളാണ് ഇരുവര്‍ക്കും എതിരെ ചുമത്തിയിട്ടുളളത്.പീഡനം സ്ഥിരീകരിക്കുന്ന ഫസീലയുടെ(23) വാട്‌സ്ആപ്പ് സന്ദേശം പുറത്തു വന്നു.ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും പീഡനത്തില്‍ മനംനൊന്ത ഫസീല , സ്വന്തം മാതാവിന് അയച്ച വാട്‌സാപ്പ് സന്ദേശങ്ങളാണ് പുറത്തുവന്നത്. ‘ഉമ്മാ, ഞാന്‍ മരിക്കുകയാണ്,ഇല്ലെങ്കില്‍ അവരെന്നെ കൊല്ലുമെന്നാണ് ഫസീല അയച്ച സന്ദേശത്തില്‍ ഉളളത്.
ഗര്‍ഭിണിയെന്ന് അറിഞ്ഞ ശേഷവും വയറ്റില്‍ ചവിട്ടിയെന്നും ഫസീല ഉമ്മയ്‌ക്ക് അയച്ച സന്ദേശത്തിലുണ്ട്. മരിക്കാന്‍ പോകുകയാണെന്നും മരിച്ചാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്യരുതെന്നും ഫസീല അപേക്ഷിക്കുന്നു. ഫസീല രാവിലെ 6.49 ന് അയച്ച വാട്‌സാപ്പ് സന്ദേശത്തിലാണ് ഇങ്ങനെ പറയുന്നത്. രാവിലെ ഏഴുമണിക്കാണ് ഫസീലയെ അവസാനമായി ഓണ്‍ലൈനില്‍ കണ്ടത്. ഫസീല രണ്ടാമത് ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് ഇന്നലെയാണ്. പിന്നാലെയാണ് കഠിനമായ പീഡനം.
ഒരു വര്‍ഷവും ഒമ്പത് മാസവും മുമ്പാണ് നൗഫലും ഫസീലയുമായുളള വിവാഹം നടന്നത്. ഇവര്‍ക്ക് ഒമ്പത് മാസം പ്രയമുളള കുഞ്ഞുണ്ട്.
















