റിയാദ് : മക്കയിലെ ഗ്രാൻഡ് മോസ്കിന് മുന്നിൽ പോയി പലസ്തീനിനെ പിന്തുണച്ച് കൊടിയുമായി പ്രകടനം നടത്തിയ യുവാവിനെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു . ‘ഗാസ ഗാസ’ എന്ന മുദ്രാവാക്യവും വിളിച്ച് കൊടിയും ഉയർത്തിയായിരുന്നു യുവാവിന്റെ പ്രകടനം .
ഈജിപ്തിൽ നിന്നുള്ള ഗാസ പ്രേമിയാണ്’ സൗദി പൊലീസിന്റെ പിടിയിലായത്. കഅബയ്‌ക്ക് സമീപം നിന്ന് പലസ്തീനിന്റെ പതാക വീശി ഗാസയ്‌ക്കെതിരായ ആക്രമണങ്ങൾ നിർത്താൻ അഭ്യർത്ഥിക്കുകയായിരുന്നു ഇയാൾ . ‘വാ ഇസ്ലാമാ’ എന്ന് അലറി വിളിക്കുന്നതിനിടെ സൗദി സുരക്ഷാ സേന ഉടൻ തന്നെ നടപടിയെടുക്കുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി.
സൗദി അറേബ്യയിൽ ഹജ്ജ് നടക്കുന്ന ഇടങ്ങളിൽ നടക്കുന്ന രാഷ്‌ട്രീയ പ്രകടനത്തിനു കർശന നിരോധനമുണ്ട്. മതപരമായ സ്ഥലങ്ങളെ രാഷ്‌ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് അകറ്റി നിർത്തുക എന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് അവിടത്തെ ഭരണകൂടം ഈ നടപടി സ്വീകരിച്ചിരിക്കുന്നത്











