Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

“എന്തുകൊണ്ട് ഇമാമുമാര്‍ ഹിന്ദുമതത്തിലേക്ക് മാറുന്നു?”; ഇന്തോനേഷ്യയില്‍ ഹിന്ദുധര്‍മ്മം തിരിച്ചു വരവിന്റെ പാതയിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2025, 03:00 pm IST
in Special Article

ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലീങ്ങള്‍ വസിക്കുന്ന ഇസ്ലാമിക രാജ്യമാണ് ഇന്തോനേഷ്യ. ഒപ്പം പ്രാചീന ഹിന്ദു സംസ്കൃതിയുടെ കുറേ അംശങ്ങള്‍ ഇപ്പോഴും അവിടെ നിലനില്‍ക്കുന്നുമുണ്ട്. ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റു പല രാജ്യങ്ങളില്‍ നിന്നും വ്യത്യസ്ഥമായി, സ്വന്തം പൈതൃകത്തെ കാത്തു സൂക്ഷിക്കാന്‍ ഇന്തോനേഷ്യയിലെ മുസ്ലീം സമൂഹം തയ്യാറാവുന്നു. രാമനില്‍ നിന്നും കൃഷ്ണനില്‍ നിന്നും ബുദ്ധനില്‍ നിന്നുമൊക്കെ മുസ്ലീം സമൂഹത്തെ അകറ്റാനാണ് ഇന്ത്യയിലെ മതനേതൃത്വം ബോധപൂര്‍വ്വം ശ്രമിക്കുന്നത്. ഒന്നുകില്‍ മുസ്ലീമായിരിക്കുക അല്ലെങ്കില്‍ സ്വന്തം പൈതൃകത്തെ അംഗീകരിച്ചു കൊണ്ട് മതത്തില്‍ നിന്ന് പുറത്തു പോകുക എന്ന ഒരു ധര്‍മ്മസങ്കടത്തിലാണ് അവര്‍ വിശ്വാസികളെ കൊണ്ടെത്തിക്കുന്നത്. ഒരുപക്ഷേ സംവാദത്തിലും ഇടപഴകലുകളിലും കൂടിയല്ലാതെ കൂടുതലും വിദേശാക്രമണങ്ങളിലൂടെ വളര്‍ന്നതു കൊണ്ടാവാം ഇസ്ലാമിന് ഇത്തരമൊരു മനോഭാവം ഇന്ത്യയില്‍ നിലനില്‍ക്കുന്നത്.

ഏതായാലും മനുഷ്യ മനസ്സുകള്‍ക്കിടയില്‍ കൃത്രിമമായി കെട്ടിപ്പൊക്കുന്ന അത്തരം മതിലുകള്‍ക്ക് അധിക കാലം നിലനില്‍പ്പില്ല എന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഒരിക്കല്‍ സനാതന ധര്‍മ്മത്തിന്റെ പുഷ്ക്കല ഭൂമിയായിരുന്ന, പിന്നീട് ഇസ്ലാമിക ആധിപത്യത്തില്‍ അമര്‍ന്ന ഇന്തോനേഷ്യയില്‍ ഹിന്ദുധര്‍മ്മം ഒരു തിരിച്ചു വരവിന്റെ പാതയിലാണ് എന്നതാണ് ഏറ്റവും പുതിയ സൂചന. ഈ തെക്കു കിഴക്കനേഷ്യന്‍ രാജ്യത്തിലെ മാറ്റങ്ങള്‍ സൂചിപ്പിച്ചു കൊണ്ട് ഈയിടെ പുറത്തിറങ്ങിയ വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്. “ഇന്തോനേഷ്യയില്‍ എന്തുകൊണ്ട് ഇമാമുമാര്‍ ഹിന്ദുമതത്തിലേക്ക് മാറുന്നു ?” എന്നാണ് വീഡിയോയുടെ തലക്കെട്ട്. അതില്‍ പറയുന്ന സംഗതികളില്‍ പലതും അവിശ്വസനീയമാണെങ്കിലും സനാതന ധര്‍മ്മത്തിന്റെ അതിജീവന ശക്തിയെ പറ്റി അറിയാവുന്ന ഒരാള്‍ക്കും അത്ഭുതം തോന്നാനിടയില്ല.

ഇന്തോനേഷ്യയില്‍ ഏകദേശം ആയിരത്തോളം ഹിന്ദുക്ഷേത്രങ്ങള്‍ പുതിയതായി നിര്‍മ്മിക്കപ്പെടുകയോ പുനര്‍ നിര്‍മ്മിക്കപ്പെടുകയോ ചെയ്തുകൊണ്ടിരിക്കുന്നു എന്നതാണ് വീഡിയോയില്‍ പറയുന്ന അവിശ്വസനീയമായ ഒരു കാര്യം. 1978 മുതലാണത്രേ ഈ പുനരുജ്ജീവനത്തിന്റെ ലക്ഷണങ്ങള്‍ കാണാന്‍ തുടങ്ങിയത്. ഇപ്പോള്‍ മൗലവിമാര്‍ പോലും ഇസ്ലാം ഉപേക്ഷിച്ച് സനാതന ധര്‍മ്മത്തിലേക്ക് മടങ്ങി വരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അങ്ങനെ വരുന്നവര്‍ മറ്റുള്ളവരെ തിരികെ കൊണ്ടു വരാനും പരിശ്രമിക്കുന്നു. പൂര്‍വ്വികരുടെ ധര്‍മ്മത്തില്‍ തങ്ങള്‍ക്ക് ശാന്തിയും സമാധാനവും കിട്ടുന്നതായി അവര്‍ അവകാശപ്പെടുന്നു. ഈ വര്‍ഷം തീരുന്നതിനു മുമ്പ് പതിനായിരം പേര്‍ മാതൃധര്‍മ്മത്തിലേക്ക് തിരികെ എത്തും എന്ന പ്രതീക്ഷയാണ് അവര്‍ പങ്കു വയ്‌ക്കുന്നത്.

ഈ പ്രതിഭാസത്തിനു പിന്നില്‍ രസകരമായ ഒരു കഥയുണ്ടെന്ന് വീഡിയോ പറയുന്നു. 1478ല്‍ മാജപഹിത് സാമ്രാജ്യത്തിലെ അവസാന ഹിന്ദു രാജാവായിരുന്ന ബ്രാഹജായ അഞ്ചാമന്‍ ഇസ്ലാമിലേക്ക് മതംമാറിയതോടെ ഇസ്ലാമിക അധിനിവേശത്തിനെതിരേയുള്ള ഹിന്ദുക്കളുടെ പ്രതിരോധം അവസാനിച്ചു. രാജാവിന്റെ മതം മാറ്റത്തില്‍ അസ്വസ്ഥനായ രാജപുരോഹിതന്‍ ശബ്ദ പിലാന അദ്ദേഹത്തെ ശപിയ്‌ക്കുകയും ഒരു പ്രവചനം നടത്തുകയും ചെയ്തത്രേ. “നീ ധര്‍മ്മം ഉപേക്ഷിച്ചു. അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കു ശേഷം രാഷ്‌ട്രീയം ദുഷിക്കുകയും, പ്രകൃതി ദുരന്തങ്ങള്‍ രാജ്യത്തെ വേട്ടയാടുകയും, ജനങ്ങള്‍ വഴിയറിയാതെ ഉഴറുകയും ചെയ്യുന്ന ഒരു സമയത്ത് ഞാന്‍ മടങ്ങിവരും. അവരെ അവരുടെ വേരുകളിലേക്ക് തിരികെ കൊണ്ടുവരും”. ഇതാണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് ജനങ്ങള്‍ വിശ്വസിക്കുന്നത്.

1978 കാലഘട്ടത്തില്‍ സമേരു അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. 2004 ല്‍ സുനാമി ദുരന്തം ഉണ്ടായി രണ്ടേകാല്‍ ലക്ഷം നാട്ടുകാര്‍ മരിച്ചു. 2006 ലെ ഭൂകമ്പത്തില്‍ ആറായിരം പേര്‍ മരിച്ചു. ഈ കാലഘട്ടത്തില്‍ തന്നെ ഹിന്ദു ധര്‍മ്മത്തിലേക്കുള്ള നാട്ടുകാരുടെ തിരിച്ചൊഴുക്കും ആരംഭിച്ചു. ഈ തിരിച്ചു വരവിന് നേതൃത്വം കൊടുക്കാന്‍ പ്രസിഡന്റിന്റെ പുത്രി സുക്മാവതി തന്നെ മുന്നോട്ടു വന്നു. ഇപ്പോള്‍ ധാരാളം ഇമാമുമാര്‍ ധ്യാനവും മറ്റും പരിശീലിക്കുന്നു. ക്രിസ്ത്യന്‍, ബുദ്ധിസ്റ്റ്, അനിമിസ്റ്റ് മതക്കാരും ഹിന്ദു മതത്തിലേക്ക് കടന്നു വരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. യാതൊരു ബാഹ്യപ്രേരണയും കൂടാതെ സ്വന്തം വേരുകളിലേക്ക് മടങ്ങിവരുന്ന ഇന്തോനേഷ്യ മത സംഘര്‍ഷങ്ങള്‍ നിറഞ്ഞ ലോകത്തിന് മാതൃകയാണെന്ന് വീഡിയോ ചൂണ്ടിക്കാണിക്കുന്നു.

Tags: Islam-Hindu relationsCultural shiftsIndonesiaReligious ConversionSpecialreligious freedomImams converting to HinduismHinduism revivalReligious trends
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിര്‍ബന്ധിത മതപരിവര്‍ത്തനം, ഹിന്ദു ദൈവങ്ങളെ ആക്ഷേപിക്കല്‍: മലയാളി പാസ്റ്റര്‍ അറസ്റ്റില്‍

Kerala

ഉത്തരേന്ത്യന്‍ കുട്ടികളെ കേരളത്തിലെത്തിച്ച് മതം മാറ്റുന്നതായി സുപ്രീംകോടതി അഭിഭാഷകന്‍

World

ഇന്തോനേഷ്യയ്‌ക്ക് ജെഎഫ്-17 യുദ്ധവിമാനങ്ങളും ഷാപാർ കില്ലർ ഡ്രോണുകളും വിൽക്കാനൊരുങ്ങി പാകിസ്ഥാൻ : കോടിക്കണക്കിന് രൂപയുടെ പ്രതിരോധ കരാർ ഒരുങ്ങുന്നു

World

പുറത്തിറങ്ങി ആ ചന്ദ്രനെ ഒന്ന് നോക്കിയേ , കാണാം വുൾഫ് സൂപ്പർമൂൺ

ബംഗ്ലാദേശില്‍ അരങ്ങേറുന്ന അക്രമം
World

342 ഹിന്ദു പെണ്‍കുട്ടികളെ ബംഗ്ലാദേശില്‍ കാണാനില്ല; യൂനസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ജയിലുകള്‍ മുഴുവന്‍ തുറന്നുവിട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.