കോട്ടയം: കാപ്പ കേസ് പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാരന് കുത്തേറ്റു. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ സിപിഒ ശ്രീജേഷിനാണ് കുത്തേറ്റത്. ആക്രമിച്ച കാപ്പാ കേസ് പ്രതി അഫ്‌സല്‍ ഹക്കീമിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇയാള്‍ക്കെതിരെ കാപ്പ ചുമത്തി നാടുകടത്തിയിട്ടും ഇയാള്‍ വീട്ടിലുണ്ടെന്നറിഞ്ഞ് കസ്റ്റഡിയിലെടുക്കാന്‍ എത്തിയ പൊലീസ് സംഘത്തിനു നേരെ കറിക്കത്തിയെടുത്ത് ആക്രമണം നടത്തുകയായിരുന്നു. കീഴടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ശ്രീജേഷിന്‌റെ കഴുത്തിനു കുത്തേറ്റത്. പൊലീസുകാരരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിന് അഫ്‌സല്‍ ഹക്കീമിനെതിരെ മുന്‍പും കേസുണ്ട്. ഇനി പുതിയ കേസും ചുമത്തി കോടതിയില്‍ ഹാജരാക്കും.















