തിരുവനന്തപുരം: മദ്യവില്‍പ്പനയില്‍ കോളടിച്ച് സര്‍ക്കാരും കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനും ജൂലായ് 20 വരെ ബെവ്‌കോ വെയര്‍ഹൗസുകളും ചില്ലറ വില്പനശാലകളും വഴി 6262.38 കോടിയുടെ മദ്യമാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 5966.29 കോടിയായിരുന്നു.
മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് വില്പനയില്‍ 296.09 കോടിയുടെ വര്‍ദ്ധനയുണ്ടായി.
ബിയറിന്റെ വില്പനയില്‍ നേരിയ കുറവുണ്ട്.
നികുതിയായി സര്‍ക്കാരിലേക്ക് 5471.42 കോടിയാണ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഇത് 5215.29 കോടിയായിരുന്നു ചില്ലറ വില്പന ശാലകള്‍ വഴി 54.10 ലക്ഷം കെയ്സ് മദ്യമാണ് വിറ്റപ്പോള്‍ (കഴിഞ്ഞ വര്‍ഷം 53.53 ലക്ഷം) വെയര്‍ഹൗസുകള്‍ വഴി 17.02 ലക്ഷം കെയ്സ് വിറ്റു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 19.5 കോടിയിലധികം നേടി റെക്കാഡ് വിറ്റുവരവാണ് ബെവ്കോ നേടിയത്.
















