തൊടുപുഴ: കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തിനുള്ള അരിയെത്തിക്കാതെ സര്‍ക്കാര്‍. തോട്ടം മേഖലയിലെയും മറ്റും സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം മുടങ്ങാതിരിക്കാന്‍ പ്രതിഷേധവുമായി എയ്ഡഡ് സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍. ഇവര്‍ കാലിച്ചാക്കുകളുമായി ഇടുക്കി ജില്ല വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിന് മുന്നില്‍ സമരം ചെയ്തു.
വിദ്യാഭ്യാസ വകുപ്പ് ജില്ല സപ്ലൈ ഓഫീസര്‍ക്ക് കണക്ക് കൈമാറുന്നതനുസരിച്ച് എല്ലാ മാസവും അഞ്ചാം തീയതിക്കു മുന്‍പായി അരിയെത്തിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ മാസവസാനം ആയിട്ടും അരിയെത്തിച്ചിട്ടില്ല. ഇതേത്തുടര്‍ന്നാണ് കാലിച്ചാക്കുമായി പ്രധാന അധ്യാപകര്‍ രംഗത്തെത്തിറങ്ങേണ്ട സ്ഥിതി വന്നത്.
അറക്കുളത്തുള്ള സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്നും നിന്നും അരി കയറ്റി വിടുന്നതിനുള്ള കൂലിത്തര്‍ക്കമാണ് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. കയ്യില്‍ നിന്നും പണം മുടക്കി പൊതുവിപണിയില്‍ നിന്ന് അരി വാങ്ങുകയാണ് പ്രധാനാധ്യാപകര്‍.
















