കൊച്ചി : വ്യവസായിയെ പെണ്‍കെണിയില്‍ പെടുത്തി 30 കോടി രൂപ തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശികളായ കൃഷ്ണദാസ്- ശ്വേത ദമ്പതികളെയാണ് സെന്‍ട്രല്‍ പൊലീസ് പിടികൂടിയത്.
വ്യവസായിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ആയിരുന്നു ശ്വേത. ഈ ബന്ധം മുതലെടുത്താണ് പെണ്‍കെണിയില്‍ പെടുത്താന്‍ ശ്രമിച്ചത്. ഭര്‍ത്താവ് കൃഷ്ണ ദാസിന്റെ നിര്‍ബന്ധപ്രകാരമാണ് ശ്വേതയുടെ നീക്കം. പരാതിക്കാരനായ വ്യവസായി അയച്ച വാട്സ്ആപ്പ് സന്ദേശങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. ആദ്യം ചെറിയ തുക ചോദിച്ചെങ്കിലും പിന്നീട് 30 കോടി ആവശ്യപ്പെട്ടു.
തട്ടിപ്പ് മനസിലായ വ്യവസായി ദമ്പതികളെ കുടുക്കാന്‍ തീരുമാനിച്ചു. പത്തു കോടിയുടെ രണ്ട് ചെക്കുകള്‍ കൈമാറി.പൊലീസില്‍ നല്‍കുന്ന പരാതിക്ക് തെളിവായാണ് ചെക്കുകള്‍ കൈമാറിയത്. ദമ്പതികളെ പിടികൂടുമ്പോള്‍ ഈ രണ്ടു ചെക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.
















