Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദൈവത്തെ തല്ലിക്കൊല്ലണമെന്ന് പറഞ്ഞ ‍ഡിഎംകെയെ ചുറ്റിവളഞ്ഞ് ഒരു ഭാഗത്ത് മുരുകനും മറുഭാഗത്ത് ശിവനും; ദൈവഭയത്താല്‍ സ്റ്റാലിന്‍

ദൈവനിഷേധമെന്ന അടിത്തറിയില്‍ തമിഴ്നാട് രാഷ്‌ട്രീയത്തില്‍ പടര്‍ന്ന് പന്തലിച്ച ഡിഎംകെയുടെ ആധിപത്യത്തെ ദൈവങ്ങളെ ഉണര്‍ത്തി വെല്ലുവിളിച്ച് ബിജെപി. ദൈവം കാട്ടുമൃഗമാണെന്നും അതിനെ തല്ലിക്കൊല്ലണമെന്നും പറഞ്ഞ ഡിഎംകെ ആത്മീയാചാര്യന്‍ പെരിയോറുടെ ചിന്തകള്‍വിളഞ്ഞുനിന്ന ഭൂമിയില്‍ സര്‍വ്വശക്തിയുമെടുത്ത് ദൈവങ്ങളെ വിളിക്കുകയാണ് ബിജെപിയും ഹൈന്ദവ പാര്‍ട്ടികളും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2025, 11:19 pm IST
in India

ചെന്നൈ: ദൈവനിഷേധമെന്ന അടിത്തറിയില്‍ തമിഴ്നാട് രാഷ്‌ട്രീയത്തില്‍ പടര്‍ന്ന് പന്തലിച്ച ഡിഎംകെയുടെ ആധിപത്യത്തെ ദൈവങ്ങളെ ഉണര്‍ത്തി വെല്ലുവിളിച്ച് ബിജെപി. ദൈവം കാട്ടുമൃഗമാണെന്നും അതിനെ തല്ലിക്കൊല്ലണമെന്നും പറഞ്ഞ ഡിഎംകെ ആത്മീയാചാര്യന്‍ പെരിയോറുടെ ചിന്തകള്‍വിളഞ്ഞുനിന്ന ഭൂമിയില്‍ സര്‍വ്വശക്തിയുമെടുത്ത് ദൈവങ്ങളെ വിളിക്കുകയാണ് ബിജെപിയും ഹൈന്ദവ പാര്‍ട്ടികളും.

പുതിയ പാര്‍ലമെന്‍റിന്റെ ഉദ്ഘാടനവേളയില്‍ പാര്‍ലമെന്‍റിനകത്ത് മോദി തമിഴ്നാട്ടിലെ ശൈവ ആശ്രമങ്ങളുടെ പ്രതീകമായ ചെങ്കോല്‍ സ്ഥാപിച്ചപ്പോള്‍ ഡിഎംകെയും സ്റ്റാലിനും ഞെട്ടി. 1947ല്‍ ഇന്ത്യയ്‌ക്ക് അധികാരം കൈമാറിയപ്പോള്‍ അതിന്റെ പ്രതീകമായി ബ്രിട്ടീഷ് സര്‍ക്കാര്‍ അന്ന് ഇന്ത്യന്‍ നേതാവായ ജവഹര്‍ലാല്‍ നെഹ്രുവിന് ചെങ്കോല്‍ കൈമാറിയിരുന്നു. എന്നാല്‍ നെഹ്രു അത് തീരെ പ്രാധാന്യം നല്‍കാത്തതിനാല്‍ ചരിത്രത്തില്‍ പൊടിപിടിച്ചു കിടന്ന ഈ ചെങ്കോലിനെ മോദി പൊടി തട്ടിയെടുത്തപ്പോള്‍ കോണ്‍ഗ്രസും ഭയന്നു. ശിവഭഗവാന്റെ വാഹനമായ നന്ദിയാണ് ഈ ചെങ്കോലിന്റെ തലപ്പത്ത്. തമിഴ്നാടിനെ ഏറെക്കാലം ഭരിച്ചിരുന്ന ചോളസാമ്രാജ്യത്തിന്റെ അധികാരപ്രതീകമായിരുന്നുവത്രെ ഈ ചെങ്കോല്‍.

അതിന് പിന്നാലെ മോദി കഴിഞ്ഞ ദിവസം എത്തിയത് തമിഴ്നാട്ടിലെ അരിയലൂര്‍ ജില്ലയിലുള്ള ഗംഗൈകൊണ്ട ചോളപുരത്ത് രാജരാജചോളന്റെ മകന്‍ രാജേന്ദ്ര ചോളന്‍ സ്ഥാപിച്ച ബൃഹദീശ്വരക്ഷേത്രത്തിലാണ്. ചോളസാമ്രാജ്യത്തിന്റെ വാസ്തുശില്പമാന്ത്രികത ആവാഹിച്ച ക്ഷേത്രമാണ് ഈ ബൃഹദീശ്വരക്ഷേത്രം. തഞ്ചാവൂരിലെ ബൃഹദീശ്വരക്ഷേത്രത്തിലെ മകളായാണ് ഗംഗൈകൊണ്ട ചോളപുരത്തെ ബൃഹദീശ്വരക്ഷേത്രം അറിയപ്പെടുന്നത്. ഇത് ഒരു മഹാശിവക്ഷേത്രമാണ്. ഈ ക്ഷേത്രത്തിന് ആയിരം വര്‍ഷം തികയുന്ന വേള ആഘോഷിക്കാനാണ് പ്രധാനമന്ത്രി മോദി അവിടെ എത്തിയത്. ഈ ഉത്സവത്തിന്റെ ഭാഗമായി തമിഴ് സംഗീതസംവിധായകന്‍ ഇളയരാജ ശിവഭക്തകവിയായ മണിവാസകരുടെ ശിവകീര്‍ത്തനങ്ങള്‍ ആലപിച്ചത് വലിയ വാര്‍ത്ത സൃഷ്ടിച്ചു. ശരിക്കും തമിഴ്നാടിനെ ഇളക്കിമറിക്കുന്നതായിരുന്നു മോദിയുടെ ഈ സന്ദര്‍ശനം. വൈകാതെ രാജേന്ദ്രചോളന്റെയും രാജരാജ ചോളന്റെയും കൂറ്റന്‍ പ്രതിമകള്‍ ഇവിടെ സ്ഥാപിക്കുമെന്നും മോദി പ്രഖ്യാപിച്ചിരിക്കുകയാണ്. അങ്ങിനെ ശിവഭഗവാന്‍ അലയടിച്ച ഒരു ദിനമായിരുന്നു കടന്നുപോയത്.

മുരുകനിലൂടെ ദ്രാവിഡ രാഷ്‌ട്രീയത്തെ ചെറുക്കാന്‍ തീരുമാനിച്ച് മുരുകഭക്തരും ഹിന്ദുമുന്നണിയും. . നടത്തിയ മുന്നേറ്റത്തിന് വന്‍ ജനപിന്തുണയാണ് ലഭിച്ചത്. ജൂണ്‍ 22ന് മുരുകന്റെ പടൈവീടുകളിലൊന്നായ മധുരയിലെ തിരുപ്പറക്കുണ്ഡ്രത്തില്‍ നടന്ന മുരുകന്‍ ഉത്സവത്തില്‍ പങ്കെടുത്തത് എട്ട് ലക്ഷത്തിലധികം പേരാണ്. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള മുരുകഭക്തര്‍ ഇവിടെ എത്തിയിരുന്നു. തിരുപ്പുറകുണ്ഡ്രത്തിലെ മുരുകമലയെ സിക്കന്ദര്‍ എന്ന ഇസ്ലാം നേതാവിന്റെ പേരിലുള്ള മലയാക്കി മാറ്റി അവിടെ മൃഗബലി നടത്താനുള്ള ചില മുസ്ലിം സംഘടനകളുടെ നീക്കത്തിന് ഡിഎംകെ പിന്തുണ നല്‍കുന്നത് അറിഞ്ഞതോടെയാണ് മുരുകഭക്തര്‍ അവിടെ തടിച്ചുകൂടിയത്. ആ ഭയത്തിന്റെ തുടര്‍ച്ചയെന്നോണമാണ് മുരുകമഹാസമ്മേളനം സംഘടിപ്പിച്ചത്. മുരുകഭക്തരുടെയും ഹിന്ദുമുന്നണിയുടെയും ആ ലക്ഷ്യം വിജയിച്ചു. തിരുപ്പുറകുണ്ഡ്രത്തിലെ ഹിന്ദുമഹാസമ്മേളനം കണ്ട് സ്റ്റാലിനും കൂട്ടരും ഞെട്ടി. മുരുകന്‍ കയ്യില്‍ നിന്നും പോകുമോ എന്ന് ഭയന്ന് തമിഴ്നാട് സര്‍ക്കാരില്‍ ഹിന്ദുക്ഷേത്രങ്ങളുടെ ചുമതലയുള്ള ഹിന്ദു റിലിജ്യസ് ആന്‍റ് ചാരിറ്റബിള്‍ എന്‍ഡോവ് മെന്‍റ് വകുപ്പിന്റെ ചുമതലയുള്ള ഡിഎംകെ മന്ത്രി ശേഖര്‍ കോയമ്പത്തൂരിലെ മരുതമലൈയില്‍ മുരുകന്റെ ലോകത്തിലേക്ക് വെച്ച് ഏറ്റവും ഉയരമുള്ള പ്രതിമ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. അത്രയ്‌ക്ക് ഡിഎംകെയുടെ ഉറക്കം കെടുത്തിയിരിക്കുകയാണ് ബിജെപിയുടെ അനുഗ്രഹാശിസ്സുകളോടെ ഹിന്ദുമുന്നണി തിരുപ്പുറക്കുണ്ഡ്രത്തില്‍ നടത്തിയ മുരുകന്റെ പേരിലുള്ള മുന്നേറ്റം.

Tags: Gangaikonda Cholapuram TempleRajendra CholanLord sivaMuruganMK StalinLord ShivaBrihadeeshwara templeThiruppurakundramHindumunnani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പരമശിവന്‍ ശയനം ചെയ്യുന്ന വിഗ്രഹപ്രതിഷ്ഠയുള്ള ലോകത്തിലെ ഏക ക്ഷേത്രം : ആചാര സവിശേഷതകൾ അറിയാം

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തോല്‍വി ഭയന്ന് സ്റ്റാലിന്‍ കോണ്‍ഗ്രസ് സഖ്യത്തിന്; രണ്ട് രാജ്യസഭാ സീറ്റ് ചോദിച്ച സോണിയ്‌ക്ക് കൊടുത്തത് ഒന്ന് മാത്രം, 35 ചോദിച്ചിടത്ത് 27 സീറ്റുകള്‍

Spiritual

ശിവഭഗവാന്റെ ജഡയില്‍ ഗംഗാനദി വന്നത് എങ്ങിനെ? ശിവനെ ഗംഗാധരന്‍ എന്ന് വിളിയ്‌ക്കുന്നത് എന്തുകൊണ്ട്?

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

കെ.സി.വേണുഗോപാലിന്റെ കയ്യില്‍ രാഹുല്‍ ഗാന്ധി കൊടുത്തയച്ചത് മാപ്പപേക്ഷ; കത്ത് മടക്കിവെയ്‌ക്കാന്‍ കനിമൊഴിയോട് സ്റ്റാലിന്‍; നാണം കെട്ട് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍, രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് വക്താക്കളായ ജയറാം രമേശ്, പവന്‍ ഖേര എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കോണ്‍ഗ്രസിന്റെ തൊലിയുരിച്ച് മണിശങ്കര്‍ അയ്യര്‍; “നേതാവാകാന്‍ രാഹുല്‍ ഗാന്ധി യോഗ്യനല്ല, പവന്‍ഖേര ജയറാം രമേശിന്റെ മരപ്പാവ”

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.