മുണ്ടക്കയം : വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയര്‍ഫോഴ്‌സ് ഹോം ഗാര്‍ഡ് മരിച്ചു.
കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്‌സ് ഓഫീസിലെ ഉദ്യോഗസ്ഥന്‍ മുണ്ടക്കയം കരിനിലം കല്ലുകുന്നേല്‍ കെ.എസ് സുരേഷാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ മുണ്ടക്കയം അസംമ്പനിയില്‍ വൈദ്യുതി ലൈനിലേക്കു ചാഞ്ഞു കിടന്ന മരം മുറിച്ചുമാറ്റുന്നതിനിടെ പോസ്റ്റ് ഒടിഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
















