തൃശൂര്‍: മുളയം കൂട്ടാലയില്‍ പിതാവിനെ മകന്‍ കൊലപ്പെടുത്തി. കൂട്ടാല സ്വദേശി മൂത്തേടത്ത് സുന്ദരന്‍നായര്‍ (80) ആണ് കൊല്ലപ്പെട്ടത്. മകന്‍ സുമേഷിനെ പുത്തൂരിലെ ബന്ധു വീട്ടില്‍നിന്ന് പൊലീസ് പിടികൂടി.
പിടിയിലാകുമ്പോള്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നു. പുത്തൂരിലെ വീടിന് പിന്നിലെ പറമ്പില്‍ നിന്നാണ് പിടികൂടിയത്.
പിതാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കില്‍ കെട്ടി സമീപത്തെ പറമ്പില്‍ ഉപേക്ഷിക്കുകയായിരുന്നു.ചൊവ്വാഴ്ച വൈകുന്നേരം ബന്ധുക്കളാണ് മൃതദേഹം കണ്ടെത്തിയത്.
















