തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് സംസ്ഥാന സർക്കാരിന് ബന്ധമുള്ള ഏറ്റവും വലിയ അഴിമതിയാണെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. ഒരു അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ ബന്ധുതന്നെ ഉൾപ്പെട്ടിട്ടുണ്ട്. എൽഡിഎഫ് അഴിമതിയുടെ ചെളിക്കുണ്ടിലാണ്. യുഡിഎഫും അഴിമതിയിൽ മോശമല്ല.
അഴിമതിക്കാരെന്ന വിമർശനം രാഷ്‌ട്രീയ വിരോധംകൊണ്ടാണെന്ന് പറയുന്നത് ശരിയല്ല. കേരള ഹൈക്കോടതിതന്നെയാണ് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരേ അന്വേഷണം നടത്തണമെന്ന്. അതിന്റെ അർത്ഥം കോടതിയും രാഷ്‌ട്രീയ വിരോധത്തിലാണ് പ്രവർത്തിക്കുന്നതെന്നാണോ? ‘ജന്മഭൂമി’ക്ക് മാത്രമായി അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര വകുപ്പുമന്ത്രി. കേരളഭരണം ബിജെപിക്ക് ഒരുപടിമാത്രം അകലെയാണെന്ന് കണക്കുകൾ നിരത്തി അമിത് ഷാ വിശദീകരിച്ചു.
അഭിമുഖത്തിന്റെ പൂർണ്ണരൂപം വായിക്കാം…
















