ആലപ്പുഴ : ഗെയിം കളിക്കാനായി മൊബൈല്‍ ഫോണ്‍ ചോദിച്ചിട്ടു നല്‍കിയില്ലെന്നതിന്‌റെ പേരില്‍ എട്ടാം ക്ലാസുകാരന്‍ ജീവനൊടുക്കി. തലവടി മാണത്താറ വേദവ്യാസ സ്‌കൂളിന് സമീപം മോഹന്‍ലാലിന്‌റെ മകന്‍ ആദിത്യന്‍ ആണ് മരിച്ചത്.
മാന്നാര്‍ നായര്‍ സമാജം സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. രാവിലെ ഗെയിം കളിക്കുന്നതിനായി അമ്മയോട് മൊബൈല്‍ ആവശ്യപ്പെട്ടെങ്കിലും എപ്പൊഴും നല്‍കാനാവില്ലെന്ന് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് പിണങ്ങി വീട്ടിലെ മുറിയില്‍ കയറി വാതിലടച്ച കുട്ടിയെ അല്‍പ്പം കഴിഞ്ഞ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു. പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മാതാവ്: അനിത.
















