Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോദിയുടെ 11 വര്‍ഷത്തില്‍ ഇതുവരെയില്ലാത്ത സമാധാനവും പുരോഗതിയും ജനക്ഷേമവും: അമിത് ഷാ

കേന്ദ്ര സഹായം: മഖ്യമന്ത്രി പറയുന്നത് നുണ. എല്‍ഡിഎഫ്,യുഡിഎഫ് ഭരണങ്ങള്‍ അഴിമതി വളര്‍ത്തി. സ്വര്‍ണ്ണക്കള്ളക്കടത്ത് സര്‍ക്കാര്‍ സഹായത്തോടെ നടന്ന ഏറ്റവും വലിയ അഴിമതി. ലഹരിമാഫിയയെ ഒതുക്കാന്‍ പദ്ധതി തയ്യാര്‍. ആറുമാസത്തിനകം നക്സല്‍ പ്രവര്‍ത്തനം ഇല്ലതാക്കും. സഹകരണ നിയമം കേരളത്തിന് നേട്ടം. വികസിത കേരളം എന്നത് സംസ്ഥാന ജനതയുടെ ആവശ്യം.പോപ്പുലര്‍ ഫ്രണ്ടിനെ ആരു സഹായിച്ചാലും വച്ചുപൊറുപ്പിക്കില്ല- അമിത് ഷാ വിവിധ വിഷയങ്ങളില്‍ വിശദീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2025, 05:46 am IST
in Kerala

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ 11 വര്‍ഷത്തിനിടെ രാജ്യത്ത് മുന്‍പ് ഉണ്ടായിട്ടില്ലാത്ത സമാധാനവും പുരോഗതിയും ജനക്ഷേമവും വളര്‍ന്നെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. കേരള സന്ദര്‍ശനത്തിനിടെ ‘ജന്മഭൂമി’ക്ക് മാത്രമായി അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരപ്രവര്‍ത്തനം ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്നും നിരോധിക്കപ്പെട്ട ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരേയും അവരെ ഏതുതരത്തിലും സഹായിക്കുന്നവരേയും ഉരുക്കുമുഷ്ടി ഉപയോഗിച്ചുതന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കേരളഭരണം ബിജെപിക്ക് ഒരുപടിമാത്രം അകലെയാണെന്ന് കണക്കുകള്‍ നിരത്തി അമിത് ഷാ വിശദീകരിച്ചു.

2026ല്‍ ബിജെപി സംസ്ഥാനത്തെ മുഖ്യരാഷ്‌ട്രീയ ശക്തിയാകും. സംസ്ഥാനത്ത് ബിജെപിയെ വിലയിരുത്തുന്ന രാഷ്‌ട്രീയ നിരീക്ഷകര്‍ കുറച്ചുകൂടി സൂക്ഷ്മമായി കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ടെന്ന് അമിത് ഷാ പറഞ്ഞു. പോയകാല തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ വോട്ട് വിഹിതം സംസ്ഥാനത്തു ക്രമത്തില്‍ കൂടിവരുന്നുണ്ട്. മോദി ഭരണകാലത്ത് മുമ്പില്ലാത്ത സമാധാനം രാജ്യത്ത് നിലനില്‍ക്കുന്നു. 11 വര്‍ഷത്തിനിടെ പാവപ്പെട്ടവരുടെ ക്ഷേമത്തിനും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കി. അതിന്റെയൊക്കെ ഫലം കേരളത്തിലും പ്രതിഫലിക്കും.

രാജ്യത്ത് വന്‍ ദുരന്തമായി മാറിക്കഴിഞ്ഞ ലഹരിമരുന്ന് മാഫിയയെ ഒതുക്കാന്‍ സര്‍ക്കാരിന്റെ വിശാലമായ സംവിധാനം സജ്ജമാകുകയാണെന്ന് പറഞ്ഞ ആഭ്യന്തര മന്ത്രി, 2026 മാര്‍ച്ച് 31 ന് ഭാരതത്തെ നക്സല്‍ പ്രവര്‍ത്തനവിമുക്തമാക്കുമെന്നും പദ്ധതി വിശദീകരിച്ചു വ്യക്തമാക്കി.

കേരള സര്‍ക്കാരും മുന്നണികളും മോദി സര്‍ക്കാരിനെതിരേ പ്രചരിപ്പിക്കുന്ന രാഷ്‌ട്രീയ വിവേചനമെന്ന ആക്ഷേപം അടിസ്ഥാന രഹിതമാണെന്ന് അമിത് ഷാ സ്ഥാപിച്ചു. കേന്ദ്ര സഹായം സംബന്ധിച്ച്, കഴിഞ്ഞ 20 വര്‍ഷത്തെ കണക്കുകള്‍ പുറത്തുവിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് തയാറാകുന്നില്ല? മോദിഭരണത്തില്‍ കേന്ദ്രസഹായം, അതിനുമുന്‍പത്തെ പത്തുവര്‍ഷത്തിനിടെ ലഭിച്ചിരുന്നതിനേക്കാള്‍ ആറിരട്ടിയായി. 72,000 കോടി രൂപ കിട്ടിയിരുന്നത് 3.31 ലക്ഷം കോടിയായി. നികുതിയിനത്തില്‍ 2004 മുതല്‍ പത്തുവര്‍ഷത്തില്‍ ലഭിച്ചിരുന്നതിന്റെ മൂന്നിരട്ടിയാണിപ്പോള്‍ കിട്ടുന്നത്. അതായത് 1.57 ലക്ഷം കോടിരൂപ. മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം ഭരണ വീഴ്ചകള്‍ മറയ്‌ക്കാന്‍ നുണകള്‍ നെയ്ത് പ്രചരിപ്പിക്കുകയാണ്.

എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ ഇത്രകാലവും ഭരിച്ച് തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് മനസ്സിലായിക്കഴിഞ്ഞു. രണ്ടുമുന്നണികളുടെ ഭരണവും അഴിമതിയില്‍ മുങ്ങിയതാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. സ്വര്‍ണ്ണക്കടത്ത്, സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ നടന്ന ഏറ്റവും വലിയ അഴിമതിയാണ്. ജനങ്ങളുടെ സ്വാഭാവികമായ പ്രതീക്ഷ ബിജെപിയിലും എന്‍ഡിഎയിലുമായിക്കഴിഞ്ഞു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുഫലം അത് തെളിയിക്കും. അടുത്തപടി നിയമസഭാ തെരഞ്ഞെടുപ്പാണ്, ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റായിരിക്കും എല്‍ഡിഎഫിന് കിട്ടാന്‍ പോകുന്നത്, അമിത് ഷാ പറഞ്ഞു.

പിണറായി വിജയന്‍ സര്‍ക്കാരിന്റെയും യുഡിഎഫ് ഭരണകാലത്തെയും അഴിമതികള്‍ എണ്ണിയെണ്ണിപ്പറഞ്ഞ ആഭ്യന്തരമന്ത്രി, കമ്യൂണിസ്റ്റുകള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ക്ഷേമം മാത്രം നോക്കുമ്പോള്‍ കേരള വികസനത്തെക്കുറിച്ച് ആലോചിക്കാന്‍ പോലും സമയമില്ലാതായി എന്ന് അഭിപ്രായപ്പെട്ടു. വികസിത കേരളം എന്ന ബിജെപി മുദ്രാവാക്യം കേരളം ഏറ്റെടുക്കുമെന്നും സ്വതന്ത്ര ഭാരതത്തിന്റെ നൂറാം വര്‍ഷത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ അതു യാഥാര്‍ഥ്യമാകുമെന്നും അമിത് ഷാ പറഞ്ഞു.
സഹകരണ പ്രസ്ഥാനം ഭാരതത്തിന്റെ ഭാവിയാണ്. അത് കുറ്റമറ്റതാക്കാന്‍ മോദി സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ സഹകരണ നിയമത്തെക്കുറിച്ചും അത് കേരളത്തിന് ഉള്‍പ്പെടെ ഉണ്ടാക്കാന്‍ പോകുന്ന നേട്ടങ്ങളെക്കുറിച്ചും സഹകരണ വകുപ്പ് മന്ത്രികൂടിയായ അമിത് ഷാ വിശദീകരിച്ചു.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച, 11 വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍, അതില്‍ കേരളത്തിന്റെ പങ്ക്, ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഭാരതത്തെക്കുറിച്ച് ലോകരാജ്യങ്ങള്‍ക്കുണ്ടായ കാഴ്ചപ്പാട്മാറ്റം, കശ്മീരിലെ യഥാര്‍ത്ഥ സ്ഥിതിഗതികള്‍, പുതിയ ക്രിമിനല്‍ നിയമങ്ങള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനുള്ള സര്‍ക്കാര്‍ പദ്ധതികള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി നടത്തിയ വെളിപ്പെടുത്തലുകള്‍ വരും ദിവസങ്ങളില്‍ കേരളം ചര്‍ച്ച ചെയ്യാന്‍ പോകുന്ന വിഷയങ്ങളാണ്.

Tags: Amith shaUnprecedented peaceprogress and welfare of peopleModi's 11 years
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

India

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

India

ഇന്ത്യൻ സൈന്യം ചൈനയുമായി ഏറ്റുമുട്ടുമ്പോൾ പ്രതിപക്ഷ നേതാക്കൾ ചൈനീസ് എംബസിയിൽ രഹസ്യ യോഗങ്ങൾ നടത്തുകയായിരുന്നു ; അമിത് ഷാ

India

പാകിസ്ഥാനിൽ നിന്നും, അഫ്ഗാനിസ്ഥാനിൽ നിന്നും വന്ന 200 ഓളം പേർക്ക് പൗരത്വം നൽകി കേന്ദ്രസർക്കാർ ; പ്രതിഷേധങ്ങൾ കണക്കിലെടുക്കുന്നില്ലെന്ന് അമിത് ഷാ

India

കോൺഗ്രസ് ഭരണകാലത്ത് അസമിൽ പ്രവേശിച്ച എല്ലാ നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കും ; അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.