ആലപ്പുഴ/പത്തനംതിട്ട: മഴക്കെടുതി തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധി. കുട്ടനാട് താലൂക്കിലെ തലവടി, മുട്ടാര്‍ പഞ്ചായത്തുകളിലെ എല്ലാ സ്‌കൂളുകള്‍ക്കും അവധി. അങ്കണവാടികള്‍ക്കും അവധിയായിരിക്കും.
പത്തനംതിട്ട ജില്ലയിലെ ആറ് സ്‌കൂളുകളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധിയായിരിക്കും.
മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും കളക്ടര്‍ അറിയിച്ചു.
















