കോട്ടയം:വൈക്കത്തിന് സമീപം കാട്ടിക്കുന്നില്‍ വള്ളം മറിഞ്ഞ് കാണാതായ ആളെ കണ്ടെത്താനായി നാവിക സേനയുടെ സഹായം തേടുമെന്ന് ജില്ലാ ഭരണകൂടം .പാണാവള്ളി സ്വദേശി കണ്ണനെ ആണ് കാണാതായത്.
കാട്ടിക്കുന്നില്‍ നിന്ന് പാണാവള്ളിയിലേക്ക് പോയ വള്ളമാണ് മറഞ്ഞത്. 23 പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ അരൂര്‍ പാണാവള്ളി സ്വദേശികള്‍ ആണ് . വള്ളത്തിലുണ്ടായിരുന്ന മറ്റുള്ളവരെ രക്ഷപ്പെടുത്തി.
കാട്ടിക്കുന്നിലെ മരണ വീട്ടില്‍ നിന്ന് തിരിച്ചുപോകുന്നവരുമായി പോയ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.
മുറിഞ്ഞപുഴയില്‍ നിന്ന് പാണാവള്ളിയിലേക്ക് കായലിലൂടെ ഏകദേശം രണ്ടു കിലോമീറ്റര്‍ ദൂരമുണ്ട്. ശക്തമായ കാറ്റില്‍ ഓളം അടിച്ച് വള്ളം മറിയുകയായിരുന്നുവെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു.
















