കൊച്ചി: പാമ്പുകടിയേല്‍ക്കലും ചികിത്സയും കൈകാര്യം ചെയ്യുന്നതിനുള്ള സമഗ്രമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അന്തിമമായി നിശ്ചയിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് സാവകാശം അനുവദിച്ചു. 2019ല്‍ ഒരു വിദ്യാര്‍ത്ഥിക്ക് പാമ്പ് കടിയേറ്റതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ , ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.
പൊതുവിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും അവരുടെ കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വനം വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, എന്‍എച്ച്എം എന്നിവയുള്‍പ്പെടെ മറ്റ് പ്രധാന വകുപ്പുകള്‍ ഉടന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കും. കൂട്ടായ ശുപാര്‍ശകള്‍ ഏകോപിപ്പിച്ച് അന്തിമ അംഗീകാരത്തിനായി ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിക്കും.
















